വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അഞ്ച് സീറ്റുകള്‍ എല്‍ഡിഎഫിനോട് ആവശ്യപ്പെടുവാന്‍ ഐഎന്‍എല്‍ തീരുമാനിച്ചു. എല്‍ഡിഎഫുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് വേണ്ടി അഞ്ചംഗ പാര്‍ലമെന്ററി ബോര്‍ഡിനെ നിയോഗിച്ചു.
കാസര്‍ഗോഡ്, കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, പിടി റഹീം മത്സരിച്ച കുന്ദമംഗലം സീറ്റുകളോടൊപ്പം ഒരു സീറ്റ് അധികം വേണമെന്നാണ് ഐഎന്‍എല്‍ ആവശ്യം. കാസര്‍കോഡ് ജില്ലയില്‍ സിപിഐ മത്സരിക്കുന്ന കാഞ്ഞങ്ങാടോ സിപിഐഎമ്മിന്റെ കയ്യിലുള്ള ഉദുമയോ വാങ്ങണമെന്നാണ് ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റിയിലുയര്ന്ന ആവശ്യം.
ഐഎന്‍എല്ലിനെ എല്ഡിഎഫിലെടുത്തതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.