More

    കൊറോണക്കെതിരാ യ ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍: വിശദീകരണവുമായി ഐസിഎംആര്‍

    Latest News

    “കോവിഡ് രോഗമാണ്, കുറ്റകൃത്യമല്ല, കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കതിരെ വിടി ബൽറാം എംഎൽഎ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമർശനം

    കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ. കോവിഡ് രോഗമെന്നും കുറ്റകൃത്യമല്ലെന്നും ബൽറാം ഓർമപ്പെടുത്തി.തോന്നിയപോലെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ...

    മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ; തലസ്ഥാനത്ത് സ്വതന്ത്ര്യദിന പരേഡിൽ ദേശീയപതാക ഉയർത്തുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

    മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ തലസ്ഥാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്...

    ഇന്ത്യ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന് ചരിത്രകാരി റോമില ഥാപ്പർ

    ഇന്ത്യ ഹിന്ദു രാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചിത്രകാരി റോമില ഥാപ്പർ അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ ഓൺലൈൻ പ്രഭാഷണത്തിലാണ്...

    ദില്ലി: കൊറോണക്കെതിരായ വാക്‌സിന്റെ നിര്‍മ്മാണത്തില്‍ വിശദീകരണവുമായി ഐസിഎംആര്‍. കോവാക്‌സിന്റെ നിര്‍മ്മാണം രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരമാണ് മുന്നോട്ട് പോകുന്നതെന്ന് ഐസിഎംആര്‍ വിശദീകരിച്ചു. പരീക്ഷണങ്ങള്‍ വേഗത്തിലാക്കാന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഉണ്ട്. ഇതനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. മനുഷ്യരിലും മൃഗങ്ങളിലും ഒരേസമയം പരീക്ഷണം കൊണ്ടുപോകാം. ഇതിന് ചട്ടങ്ങളുണ്ടെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഐസിഎംആര്‍ പുറത്തിറക്കിയ നിര്‍ദ്ദേശം വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം.

    ആഗസ്ത് മാസം കൊവാക്‌സിന്‍ വിപണിയിലെത്തിക്കാന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഐസിഎംആര്‍ ഗവേഷണ സ്ഥാപനങ്ങള്‍ക്കയച്ച കത്താണ് വിവാദത്തിലായത്. വാക്‌സിന്‍ പരീക്ഷണങ്ങള്‍ വേണ്ടത്ര സമയമെടുത്ത് പൂര്‍ത്തിയാക്കേണ്ടതാണെന്നും, തോക്കിന്‍മുനയില്‍നിര്‍ത്തിയുള്ള ഗവേഷണം ഫലവത്താകില്ലെന്നും മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ വിമര്‍ശിക്കുന്നു. ശാസ്ത്രീയ ഗവേഷണത്തില്‍ ഐസിഎംആര്‍ അനാവശ്യം സമ്മര്‍ദ്ദം ചെലുത്തരുതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആശ്യപ്പെട്ടു. രാജ്യത്ത് വാക്‌സിന്‍ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന ഭാരത് ബയോടെക് അടക്കം 12 സ്ഥാപനങ്ങള്‍ക്ക് ഐസിഎംആര്‍ അയച്ച കത്ത് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -