ഞാനും ലൈംഗികാതിക്രമത്തിന്റെ ഇര; വെളിപ്പെടുത്തലുമായി പ്രമുഖനടി, വിരല്‍ചൂണ്ടുന്നത് അനുരാഗ് കശ്യപിലേക്ക്

0
400

താനും സിനിമാ രംഗത്തുനിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തലുകളുമായി നടി കസ്തൂരി. സംവിധായകന്‍ അനുരാഗ് കശ്യപിനെതിരേ പായല്‍ ഘോഷ് നടത്തിയ ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു താരം. പായലിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്താണ് കസ്തൂരിയുടെ വെളിപ്പെടുത്തല്‍. ‘വ്യക്തമായതോ സ്ഥിരീകരിക്കുന്നതോ ആയ തെളിവുകളില്ലാത്ത ലൈംഗികാരോപണങ്ങള്‍ തെളിയുന്നത് അസാധ്യമാണ്. എന്നാല്‍ ഒന്നോ അതിലധികമോ പേരുകള്‍ നശിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. മറ്റൊരു ഗുണവുമില്ല”- കസ്തൂരി കുറിച്ചു. നിങ്ങളുമായി അടുപ്പമുള്ള ഒരാള്‍ക്കാണ് ഇത് സംഭവിച്ചത് എങ്കില്‍ നിയമ വശങ്ങളെക്കുറിച്ച് സംസാരിക്കുമോ” എന്നായിരുന്നു ഒരാളുടെ ചോദ്യം. ”എന്ത് അടുപ്പമുള്ളയാള്‍, എനിക്ക് തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ട്.”- കസ്തൂരി കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here