More

  ചായയില്‍ മധുരം കുറഞ്ഞു; ഗര്‍ഭിണിയായ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

  Latest News

  മിന്നലേറ്റ് 23 പേര്‍ മരിച്ചു

  പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും മരണം. ഭോജ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്.

  പബ്ജി കളിച്ച് ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന 16 ലക്ഷം രൂപ 17കാരന്‍ നഷ്ടപ്പെടുത്തി

  ചണ്ഡിഗഡ്: പബ്ജി ഗെയിം കളിച്ച് 17കാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം...

  മകന്‍ കൊറോണ ബാധിച്ച് മരിച്ചതില്‍ മാതാപിതാക്കള്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു

  ഭുവനേശ്വര്‍: കോവിഡ് ബാധിച്ച് മകന്‍ മരിച്ചതില്‍ മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ മനംനൊന്ത് ജീവനൊടുക്കി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ജില്ലയിലെ കബിസുര്യനഗര്‍ പോലീസ്...

  ചായയില്‍ മധുരം കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് ലഖിംപുര്‍ഖേരിയിലാണ് സംഭവം. ബര്‍ബാര്‍ സ്വദേശിയായ രേണുദേവി(35)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ ഭര്‍ത്താവ് ബബ്‌ലു കുമാറി(40)നായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. രാവിലെ 5.30 ഓടെ ഗര്‍ഭിണിയായ രേണുദേവി ഭര്‍ത്താവിന് ചായ നല്‍കിയിരുന്നു. എന്നാല്‍ ചായയില്‍ മധുരം കുറഞ്ഞതിന് ബബ്‌ലു ഭാര്യയുമായി വഴക്കിട്ടു. ഇതിനിടെ കത്തി കൊണ്ട് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.

  അങ്കമാലി കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം ; നിർണ്ണായക വെളിപ്പെടുത്തലുമായി കുട്ടിയുടെ അമ്മ

  കഴിഞ്ഞ 12 വര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ ഇരുവര്‍ക്കുമിടയില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നായിരുന്നു രേണുദേവിയുടെ അച്ഛൻ പറയുന്നു. ബബ് ലു നല്ല വിവേകമുള്ള മനുഷ്യനായിരുന്നുവെന്നും ഇത്ര ചെറിയ കാര്യത്തിനാണ് മകളെ കൊലപ്പെടുത്തിയതെന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തില്‍ ബബ്‌ലുവിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു. കൊല്ലാന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തതായും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയെന്നും പോലീസ് അറിയിച്ചു.

  വീടിന്റെ രണ്ടാം നിലയിലുള്ള എസി മുറിയില്‍ അഞ്ചടിയുള്ള മൂര്‍ഖൻ കയറില്ല; ഉത്ര കൊലക്കേസില്‍ നിര്‍ണ്ണായകമായ വിദഗ്ധ സമിതി റിപ്പോര്‍ട്ട്

  Husband stabbed his pregnant wife to death
  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കോവിഡ് 19 ഉറവിടമറിയാത്ത 106 പേരുടെ ഉറവിടം കണ്ടെത്തി ആരോഗ്യവകുപ്പ്

  തിരുവനന്തപുരം;കോവിഡ് 19 ഉറവിടമറിയാത്ത 106 പേരുടെ ഉറവിടം കണ്ടെത്തിയതായി  ആരോഗ്യവകുപ്പ്. അതേ സമയം വ്യാപനം തുടങ്ങി വച്ച ആദ്യരോഗികളെ...

  വീണ്ടും ഇരുന്നുര്‍ കടന്ന് കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും,...

  ചിലര്‍ മനഃപൂര്‍വം രോഗം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് കടകംപള്ളി

  തിരുവനന്തപുരം: ചിലര്‍ മനഃപൂര്‍വം രോഗം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതായി സംശയമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം നിരോധിക്കും . നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനുള്ള കര്‍ശന നടപടികള്‍...

  തിങ്കളാഴ്ച മുതല്‍ നിയമസഭയിലെ മുഴുവന്‍ ജീവനക്കാരും ജോലിക്ക് എത്തണമെന്ന് ഉത്തരവ്

  തിരുവനന്തപുരം:തിങ്കളാഴ്ച മുതല്‍ നിയമസഭയിലെ മുഴുവന്‍ ജീവനക്കാരും ജോലിക്ക് ഹാജരാകണം. ഈ മാസം അവസാനം ധന ബില്ല് പാസാക്കുന്നതിനായി നിയമസഭാ സമ്മേളനം ചേരുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ്. നിലവില്‍ 50 ശതമാനം...

  കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിതീവ്രം;രോഗ ബാധിതർ 20,000 ലേക്ക് കടന്നു

  ബംഗളൂരു;കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിതീവ്രം രോഗ ബാധിതർ 20,000 ലേക്ക് കടന്നു രണ്ട് ദിവസത്തിനുള്ളിൽ കര്‍ണാടകയില്‍ 3000 ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 1694...
  - Advertisement -

  More Articles Like This

  - Advertisement -