വീട്ടമ്മ മരിച്ച നിലയില്‍, ലൈംഗിക അതിക്രമം നടന്നതായി സംശയം, ശരീരത്തില്‍ മുറിവേറ്റ പാടുകള്‍

0
615

കൊല്ലം: കടയ്ക്കലില്‍ അറുപത്തഞ്ചുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. കടയ്ക്കല്‍ കുമ്മിള്‍ ചെറുകര തോട്ടുംകര വീട്ടില്‍ കുലുസം ബീവിയാണ് മരിച്ചത്. പത്ത് വര്‍ഷമായി ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ദേഹത്ത് ബലപ്രയോഗത്തിന്റെ അടയാളങ്ങളുണ്ട്. കാലില്‍ മുറിവ് പറ്റി രക്തം ഒലിച്ചിറങ്ങിയിട്ടുണ്ട്.
രാവിലെ തൊഴിലുറപ്പ് ജോലിയ്ക്ക് പോകാനെത്തിയ സ്ത്രീകളാണ് മൃതദേഹം കണ്ടെത്തിയത്. കടയ്ക്കല്‍ സി.ഐ രാജേഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ തുടങ്ങി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തും. ലൈംഗിക അതിക്രമം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here