കോഴിക്കോട്: സംസ്ഥാനത്ത് പ്രൈമറി വിദ്യാലയങ്ങള്‍ വരെതുറക്കാന് തീരുമാനമെടുത്ത സംസ്ഥാനസര്‍ക്കാര്‍ ഹോട്ടലുകളില്‍ ഡൈനിംഗ് അനുവദിക്കാത്തത് കടുത്ത വിവേചനമാണെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്. ഹോട്ടലുകളില്‍ ഡൈനിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ സമരം ആരംഭിക്കുവാന്‍ സംഘടന തീരുമാനിച്ചു. സമരത്തിന്റെ ആദ്യഘട്ടമായി സെക്രട്ടേറിയറ്റ് നടയില്‍ സംസ്ഥാനഭാരവാഹികളുടെ നേതൃത്വത്തില്‍ നാളെ ധര്‍ണ നടത്തും. ധര്‍ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാ ജില്ലാആസ്ഥാനങ്ങളിലും യൂണിറ്റുകളിലും പ്രതിഷേധ പ്രകടനവും നടത്തും. എല്ലാ മേഖലകളും തുറന്ന് കൊടുത്തിട്ടും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹോട്ടലുകള്‍മാത്രം തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കാത്തതിനുപിന്നില്‍ മറ്റു നിക്ഷിപ്ത താത്പര്യമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്തെ ചെറുകിട ഇടത്തരം ഭക്ഷണവിതരണമേഖലയില്‍ കുത്തക ഓണ്‍ലൈന്‍ കന്പനികള്‍ക്ക് കടന്നുകയറുവാന്‍ സഹായകരമായ നിലപാടാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കോവിഡ് രണ്ടാം തംരംഗം ആരംഭിച്ചപ്പോള്‍ ഏറ്റവും ആദ്യം നിയന്ത്രണം ഏര്‍പ്പെടുത്തിയ മേഖലയാണ് ഹോട്ടല്‍ മേഖല.