തന്റെ അവിഹിതം ഭാര്യ കൈയ്യോടെ പിടിച്ചു; പിടിക്കപ്പെട്ടപ്പോള്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍, വീഡിയോ വൈറലാകുന്നു

0
777

ഭോപ്പാല്‍: തന്റെ അവിഹിത ബന്ധം കയ്യോടെ പൊക്കിയ ഭാര്യയെ മധ്യപ്രദേശിലെ ഡിജിപി റാങ്കുള്ള പൊലീസ് ഓഫീസര്‍ തല്ലുന്ന വീഡിയോ വൈറലാകുന്നു. പുരുഷോത്തം ശര്‍മ്മയാണ് താന്‍ മറ്റൊരു സ്ത്രീക്കൊപ്പം പിടിക്കപ്പെട്ടപ്പോള്‍ ഇത് മറച്ചുവയ്ക്കാന്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സംഭവത്തില്‍ ശർമ്മയുടെ മകനായ ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥൻ പാ‍ർത്ഥാണ് പരാതിയുമായി സർക്കാരിനെ സമീപിച്ചത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വിഷയത്തിൽ ഇടപെട്ടു. ഏത് ഉന്നതനായാലും സ്ത്രീകള്‍ക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ലെന്ന് പുരുഷോത്തം ശര്‍മ്മക്കെതിരായ നടപടി വിശദീകരിച്ച മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി

ഇയാള്‍ ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. കഴുത്തില്‍ പിടിച്ച് നിലത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. അടിയുടെ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ പിടിച്ചുമാറ്റണോ വേണ്ടയോ എന്ന് ശങ്കിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ശർമ്മയെ സസ്പെൻഡ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ശർമ്മയെ ഉടൻ പുറത്താക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ മധ്യപ്രദേശ് സർക്കാരിന് കത്തയച്ചു. തന്നെ കുത്താന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുകയായിരുന്നുവെന്നാണ് ശര്‍മ്മയുടെ വിശദീകരണം. കുടംബപ്രശ്നത്തില്‍ മകനും ഭാര്യയെയും ചേർന്ന് തന്നെ വേട്ടയാടുകയാണെന്നും ശ‍ർമ്മ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here