കാസർകോട് പശുവിന്റെ പേരിൽ ഹിന്ദുത്വ തീവ്രവാദികളുടെ ഭീകരാക്രമണം; ഫാമിലേക്ക് വളർത്താൻ പശുക്കളെ കൊണ്ടുവരുന്ന വഴി ഡ്രൈവറെ മർദ്ദിച്ചു

0
316

കാസർകോട് പശുവിന്റെ പേരിൽ ഹിന്ദുത്വ തീവ്രവാദികളുടെ ഭീകരാക്രമണം; ഫാമിലേക്ക് വളർത്താൻ പശുക്കളെ കൊണ്ടുവരുന്ന വഴി ഡ്രൈവറെ മർദ്ദിച്ചു, മുഡൂർ മണ്ഡക്കോൽ ഭാഗത്തു നിന്നുള്ള ഹിന്ദു ജാഗരൺ വേദി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതി.

പരപ്പ ഫോറസ്റ്റ് ഓഫിസിന് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്, കുറ്റിക്കോലിലെ തോമസ്, ഭാര്യ മോളി എന്നിവർ കർണാടകയിലെ ധർമസ്ഥലയിൽ നിന്ന് വളർത്താൻ പശുക്കളെയും ദിവസങ്ങൾ മാത്രം പ്രായമുള്ള കിടാങ്ങളെയും വാങ്ങി വരുന്ന വഴിക്കാണ് അക്രമം ഉണ്ടായത്. തോമസും ഭാര്യയും കാറിലും പശുക്കൾ തൊട്ട് പിറകിൽ പിക്കപ്പിലുമായിരുന്നു, കർണാടക മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോട് കൂടിയാണ് മൃഗങ്ങളെ കൊണ്ടുവന്നത്. കെ എ 21 പി 2714 നമ്പർ മാരുതി സെലേറിയോ കാറിലാണ് അക്രമികൾ വന്നത്, പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here