മുംബൈ നഗരത്തിയിൽ കനത്ത മഴ, ദക്ഷിണ മുംബൈ വെള്ളത്തിനടിയിലായ നിലയിലാണ്. മഴയെ തുടർന്ന് ഹാർബർ, സെൻട്രൽ, വെസ്റ്റേൺ ലൈനുകളിലെ ലോക്കൽ ട്രെയിൻ ഗതാതം നിർത്തിവെച്ചു. ദക്ഷിണ മുംബൈയിലെ മറൈൻ ഡ്രൈവ്, ഗിർഗാവ്, പ്രദേശങ്ങൾ വെള്ളത്തിനടിയിലായെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.. നഗര വാസികൾ അതീവ ജാഗ്രത പാലിക്കണെമെന്ന് മുംബൈ പൊലീസ് നിർദേശം പുറപ്പെടുവിച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും വെള്ളക്കെട്ടുകൾക്ക് സമീപം പോവരുതെന്നും പൊലീസ് അഭ്യർത്ഥിച്ചു. മഴയെ തുടർന്ന് പൊതുഗതാഗതം താറുമാറായി കിടക്കുകയാണ്.