ഹത്രാസ് കൂട്ട ബലാത്സംഗക്കൊലയിൽ പ്രതിഷേധിച്ച് യുപിയിൽ ദളിത് കൂട്ടത്തോടെ മതം മാറി, വാല്മീകി സമുദായത്തിൽ പെട്ട 236 പേരാണ് ബുദ്ധമതത്തിലേക്ക് മാറിയത്. വിദ്യാഭ്യാസം നേടിയാലും എന്തൊക്കെ ചെയ്താലും സവർണർ തങ്ങളെ അവർക്ക് കീഴെയുള്ളവരായിട്ടാണ് പരിഗണിക്കുന്നതെന്നും ഞങ്ങൾ തുല്യരായ പൗരന്മാരല്ല എന്ന തോന്നൽ വന്ന് തുടങ്ങിയെന്നും അതിനാലാണ് മതം മാറുന്നതിനും ഇവർ പറഞ്ഞു.
ജാതി വിവേചനം എല്ലാ മേഖലയിലും നടക്കുന്നുണ്ടെന്നും ഭയം മൂലമാണ് ഹത്രാസിൽ ബലാൽസംഘത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബം മതം മാറാത്തതെന്നും മതം മാറിയവർ പറഞ്ഞു.
ജാതി വിവേചനത്തിനെതിരെ ബുദ്ധമതത്തിലേക്ക് മതം മാറി മാതൃക സൃഷ്ടിച്ചത് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നിയമജ്ഞൻ ഡോ ബി ആർ അംബേദ്കറാണ്.