ഓൾഔട്ടായി ഹൈദരാബാദിന് ദയനീയ തോൽവി

0
112

ഐപിഎല്ലിലെ മൂന്നാം മാച്ചിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് ദയനീയ തോൽവി, ടീം ഓൾഔട്ട് ആയി. പതിനഞ്ച് ഓവർ വരെ വിക്കറ്റുകൾ നഷ്ടമാവാതെ പിടിച്ച് നിന്നുവെങ്കിലും ശേഷം ഹൈദരാബാദിന് തങ്ങളുടെ വിക്കറ്റുകൾ ഓരോന്നായി നഷ്ടമാവുകയായിരുന്നു, കേവലം പത്ത് റൺസിനാണ് ബംഗളൂരു ടീമിന്റെ വിജയം.അവസാന ഓവറിലെ നാലാമത്തെ പന്തിൽ ഒൻപത് റൺസ് മാത്രം നേടി എസ് ശർമ്മ ഔട്ടായതോടെ ഹൈദരാബാദിന്റെ പതനം പൂർണമായി, വിരാട് കോഹ്‌ലിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചില്ലായെങ്കിലും കന്നിക്കളിയിലെ വിജയം ബംഗളൂരുവിന് ആശ്വാസമായി.

LEAVE A REPLY

Please enter your comment!
Please enter your name here