സര്‍ക്കാരിനെ വിമര്‍ശിച്ച പ്രതിപക്ഷത്തിന് ആരോഗ്യമന്ത്രിയുടെ മറുപടി

0
129

തിരുവനന്തപുരം:കൊറോണ പ്രതിരോധത്തില്‍ ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്ന സമീപനമാണ് പ്രതിപക്ഷത്തിന്റേതെന്ന ആരോഗ്യമന്ത്രി കെകെ ശൈലജ. ചെറിയ പോരായ്മകള്‍ പോലും പെരുപ്പിച്ച്‌ കാണിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ഒരുമിച്ചു നില്‍ക്കാതെ കേരളത്തിന് കൊറോണ പോലെ ഒരു മഹാമാരിയെ നേരിടാനാവില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമയേത്തില്‍ ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു കെകെ ശൈലജ

ലോകത്ത് ഒരു രാജ്യത്തും കുറ്റമറ്റ സംവിധാനങ്ങളില്ലെന്നും സാഹചര്യത്തിന്റെ ഗൗരവം പ്രതിപക്ഷം ഉള്‍ക്കൊള്ളണമെന്നും ആരോഗ്യമന്ത്രി ഒറ്റയ്ക്ക് വിചാരിച്ചാല്‍ ഒന്നും ചെയ്യാനാവില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങല്‍ അനുസരിച്ചാണ്, പ്രവര്‍ത്തിക്കുന്നതെന്നും ഇറ്റലിയിലെ കുടുംബം മനപൂര്‍വ്വം വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും,വിമാനത്താവളങ്ങളിലെ പരിശോധനയ്ക്ക് പരിമിതികളുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം,ചെറിയ പിശക് പോലും കാണിച്ച്‌ ആക്രമിക്കുകയാണ്. വ്യക്തമായ ധാരണയില്ലാതെ കാര്യങ്ങള്‍ പറയരുതെന്നും അങ്ങനെ ചെയ്താല്‍ രോഗം മാറില്ലെന്നും എത്ര നിരീക്ഷണങ്ങള്‍ നടത്തിയാലും ചിലരെങ്കിലും കാര്യങ്ങള്‍ മറച്ചുവെയ്ക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഒരു ഭാഗത്ത് തന്നോടു മിണ്ടരുത് എന്നു പറയുന്നു, മറുഭാഗത്ത് ജനങ്ങളെ വിവരം അറിയിക്കുന്നില്ല എന്നു പറയുന്നു. എങ്ങനെയാണ് ജനങ്ങളെ വിവരം അറിയിക്കുകയെന്നു മന്ത്രി ചോദിച്ചതു. പ്രതിപക്ഷത്തിന്റെ കൂടെ സഹകരണത്തിലേ ഇത്തരമൊരു കാര്യത്തില്‍ മുന്നോട്ടുപോവാനാവൂ. എന്നാല്‍ ചെറിയ കാര്യങ്ങളെ പെരുപ്പിച്ചു കാണിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. റാന്നിയിലെ കുടുംബത്തിന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിലെ സ്‌പെല്ലിങ് തെറ്റുകളൊക്കെയാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരമൊരു വിഷയത്തെച്ചൊല്ലിയാണ് നമ്മള്‍ തല്ലിപ്പിരിയേണ്ടതെന്ന് ആരോഗ്യമന്ത്രി ചോദിച്ചു.

റൂട്ട് മാപ്പിലെ പിഴവ് തിരുത്താവുന്നതാണ് അത് വലിയ ആക്ഷേപമാക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. മാത്രമല്ല മാധ്യമങ്ങളെ കാണുന്നത് താന്‍ നിയോഗിക്കപ്പെട്ട ആളായത് കൊണ്ടാണ്. എല്ലാരും ഒന്നിച്ച്‌ നില്‍ക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 26 ന് തന്നെ ഇറ്റലിയില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നതായി പ്രതിപക്ഷം സഭയില്‍ പറഞ്ഞു. ഇത് സംസ്ഥാനസര്‍ക്കാര്‍ മറച്ചുവെച്ചെന്നും പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ സഭയില്‍ ആരോപിച്ചു. ഇറ്റലിയില്‍ നിന്നു വന്ന ഒരാള്‍ തിരുവനന്തപുരത്ത് ആശുപത്രിയില്‍ നേരിട്ടെത്തി എന്നാല്‍ മറ്റുപ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. എന്നാല്‍ അദ്ദേഹത്തിനിപ്പോള്‍ പ്രാഥമികമായി പോസീറ്റീവാണെന്നാണ് പരിശോധനാഫലങ്ങള്‍ വന്നിരിക്കുന്നതെന്ന് മുനീര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here