പുതിയ ഫീച്ചറുമായി ഗൂഗിള്‍ പേ

0
495

ഗൂഗിള്‍ പേ ഉപയോഗിച്ച് ഇനി കോണ്‍ടാക്ട് ലെസ് സംവിധാനത്തിലൂടെ പണം കൈമാറാം. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍(എന്‍എഫ്‌സി) ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളതെന്ന് ഗൂഗിള്‍ വ്യക്തമാക്കി. താമസിയാതെ എല്ലാവര്‍ക്കും സേവനം പ്രയോജനപ്പെടുത്താമെന്നും കമ്പനി അറിയിച്ചു.

യുപിഐ സംവിധാനമുപയോഗിച്ചാണ് ഇതുവരെ ഗൂഗിള്‍ പേ വഴി പണമിടപാട് നടത്തിയിരുന്നത്. ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍ ആപ്പില്‍ ചേര്‍ക്കാനുള്ള സൗകര്യം വന്നതോടെയാണ് മറ്റൊരാള്‍ക്ക് കാര്‍ഡ് കൈമാറാതെ പിഒഎസ് മെഷീനു സമീപം കൊണ്ടുചെന്ന് ഇടപാടു നടത്താനുള്ള സാധ്യതകൂടി ലഭ്യമായത്.

പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനലുകളില്‍ കാര്‍ഡ് ഉപയോഗിക്കാതെയും പിഎന്‍ നല്‍കാതെയും ഇടപാട് നടത്താന്‍ എന്‍എഫ്‌സി സംവിധാനം വഴി കഴിയും. ഗൂഗിള്‍ പേയിലെ സെറ്റിങ്‌സില്‍ പോയി പേയ്മന്റ് മെത്തേഡില്‍ ക്ലിക്ക് ചെയ്ത് കാര്‍ഡിലെ വിവരങ്ങള്‍ ചേര്‍ക്കാം. കാര്‍ഡിന്റെ നമ്പര്‍, കാലാവധി, സിവിവി, കാര്‍ഡ് ഉടമയുടെ പേര് തുടങ്ങിയവയാണ് ചേര്‍ക്കാന്‍ കഴിയുക.

കാര്‍ഡ് വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ യഥാര്‍ഥ കാര്‍ഡ് നമ്പറിന് പകരം വെര്‍ച്വല്‍ അക്കൗണ്ട് നമ്പര്‍ ആപ്പ് തനിയെ ഉണ്ടാക്കും. കാര്‍ഡിന് പകരമായി ഉപയോഗിക്കാവുന്ന ഈ നമ്പറിന് ടോക്കണ്‍ എന്നാണ് പേര്. ഷോപ്പുകളില്‍ പണമിടപാടിന് ഇത് ഉപയോഗിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here