More

  സ്വര്‍ണക്കടത്ത് കേസ്: പ്രതിഫലത്തിന് പുറമേ 1,85,000 ഡോളര്‍ കിട്ടിയതായി സ്വപ്ന സുരേഷ്: ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

  Latest News

  രാജസ്ഥാനിൽ നാളെ വിശ്വാസ വോട്ടെടുപ്പ്; ബിജെപിയുടെ അവിശ്വാസ പ്രമേയം പൊളിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും

  രാജസ്ഥാനിൽ നാളെ നിയമസഭാ സമ്മേളനം ആരംഭിക്കും, കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയമാണ് നാളത്തെ പ്രധാന ആകർഷണം. കോൺഗ്രസിൽ ഇടക്കാലത്ത് രൂപംകൊണ്ട...

  സംസ്ഥാനത്ത് ഇന്ന് 1564 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്....

  പോലീസ് കോവിഡ് രോഗികളുടെ വിവരം ശേഖരിക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനം മുഖ്യമന്ത്രി നിയമം വായിച്ച് മനസിലാക്കണം;ചെന്നിത്തല

  തിരുവനന്തപുരം:കോവിഡ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ പോലീസ് ശേഖരിക്കുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. കോള്‍ ഡീറ്റൈല്‍ റിക്കാര്‍ഡ്...

  കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. കേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ സാമ്ബത്തിക ഇടപാടുകളെക്കുറിച്ച്‌ ശിവശങ്കറിന് അറിയാമായിരുന്നോ എന്നതില്‍ വ്യക്തതവരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

  സ്വര്‍ണക്കടത്തിന് കിട്ടിയ പ്രതിഫലത്തിന് പുറമേ 1,85,000 ഡോളര്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് സ്വപ്‌ന കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. 1,35,000 ഡോളര്‍ സ്വപ്‌നയുടെ അക്കൗണ്ടിലെത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ 50,000 ഡോളര്‍ പ്രതിഫലമായി വേറെയും ലഭിച്ചിട്ടുണ്ടെന്നും സ്വപ്‌ന വെളിപ്പെടുത്തി.

  യുഎഇ സര്‍ക്കാരുമായി ബന്ധപ്പെട്ട് എന്‍ജിഒകള്‍ വഴി കേരളത്തില്‍ നടത്തുന്ന ഭവന നിര്‍മാണ പദ്ധതികളുടെ വിഹിതമായിട്ടാണ് ഈ പണം ലഭിച്ചതെന്നാണ് സ്വപ്‌ന മൊഴി നല്‍കിയിരിക്കുന്നത്. വിഹിതത്തിലൊരു പങ്ക് യുഎഇ കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും ലഭിച്ചിട്ടുണ്ടെന്നാണ് സ്വപ്‌ന പറയുന്നത്.

  തൃശ്ശൂര്‍ ജില്ലയിലടക്കം യുഎഇയിലെ എന്‍ജിഒകള്‍ വഴി നടത്തുന്ന ഭവന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചത് സ്വപ്‌നയും സരിത്തുമായിരുന്നു. ഇത്തരത്തില്‍ കിട്ടിയ കോടിക്കണക്കിന് തുക കണക്കില്‍ പെടുത്താനാണ് ശിവശങ്കര്‍ വഴി ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ സേവനം തേടിയതെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തത് 50 ലക്ഷം രൂപ വില വരുന്ന ...

  തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തത് ഒരു കിലോ സ്വര്‍ണം . 50 ലക്ഷം രൂപ...

  രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അദ്ധ്യക്ഷന് കൊവിഡ് രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രിനരേന്ദ്രമോദിയോടൊപ്പം നൃത്യ ഗോപാല്‍ ദാസ് വിശിഷ്ടാതിഥിയായി വേദി പങ്കിട്ടിരുന്നു

  യുപി: രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അദ്ധ്യക്ഷന്‍ നൃത്യ ഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. ആഗസ്റ്റ് 5ന് നടന്ന രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം നൃത്യ ഗോപാല്‍ ദാസ് വിശിഷ്ടാതിഥിയായി...

  മത്തായിയുടെ മരണം: മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാൻ നിയമോപദേശം

  തിരുവനന്തപുരം: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ചിറ്റാറിലെ ഫാം ഉടമ മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാൻ പോലീസിന് നിയമോപദേശം ലഭിച്ചു. അത് കൂടാതെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം...

  സംസ്ഥാനത്ത് ഇന്ന് 1564 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98. വിദേശത്തുനിന്ന് 60...

  കുലസ്ത്രീ വിളി മുതല്‍ പച്ചത്തെറി വരെ,മുഖ്യമന്ത്രിക്ക് നടി ലക്ഷ്മി പ്രിയയുടെ തുറന്ന കത്ത്

  കൊച്ചി; സി.പി.എം പാര്‍ട്ടി അണികളുടെ സൈബര്‍ ആക്രമണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് തുറന്നകത്തുമായി നടി ലക്ഷ്മി പ്രിയ രംഗത്ത്. അങ്ങയുടെ പാര്‍ട്ടി അണികളില്‍ നിന്നും നല്ല രീതിയില്‍ സൈബര്‍ അറ്റാക്ക്...
  - Advertisement -

  More Articles Like This

  - Advertisement -