വീടിന്റെ തറ പൊളിച്ചപ്പോൾ സ്വർണനാണയങ്ങൾ; ദമ്പതികൾക്ക് ലഭിക്കുക 2.3 കോടി

Must Read

സ്വന്തം വീടിന്റെ തറ പൊളിച്ച് പുതുക്കി പണിയുന്നതിനിടയിൽ നോർത്ത് യോർക്ക്ഷെയറിലെ ദമ്പതികൾക്ക് ലഭിച്ചത് 400 വർഷത്തിലേറെ പഴക്കമുള്ള 264 സ്വർണാഭരണങ്ങൾ. കാൽ ലക്ഷം പൗണ്ടിന് ഈ നാണയങ്ങൾ വിൽക്കാൻ ഒരുങ്ങുകയാണ് ഈ ദമ്പതികൾ. 

പതിറ്റാണ്ടുകളായി ഇങ്ങനെയൊരു നിധിയുടെ മുകളിലാണ് തങ്ങൾ ജീവിക്കുന്നതെന്ന് ദമ്പതികൾക്ക് അറിയില്ലായിരുന്നു. അടുക്കളയുടെ നിലം പൊളിക്കുന്നതുവരെ അവർക്ക് അതേക്കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ല.

18-ാം നൂറ്റാണ്ടിലെതാണ് ഇവർ താമസിക്കുന്ന വീട്. നിലം പൊളിക്കുന്നതിനിടെ ഇലക്ട്രിക് കേബിളിൽ തട്ടിയെന്നാണ് ദമ്പതികൾ കരുതിയത്. കൂടുതൽ പരിശോധനകൾ നടത്തിയപ്പോഴാണ് നാണയങ്ങൾ നിറച്ച ഒരു മൺപാത്രമാണെന്ന് ദമ്പതികൾ തിരിച്ചറിഞ്ഞത്. 

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This