ബിബിസി അഭിമുഖത്തിലെ ഗോവ പരാമര്‍ശം തെറ്റ്, തിരുത്തുന്നു; വിശദീകരണവുമായി ആരോഗ്യമന്ത്രി

0
219

തിരുവനന്തപുരം:ആരോഗ്യമന്ത്രി കെകെ ഷൈലജ ബിബിസിയില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ സംസാരിച്ചപ്പോള്‍ ഉണ്ടായ തെറ്റായ പരാമര്‍ശത്തില്‍ തിരുത്തല്‍ വരുത്തി. ആരോഗ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണവുമായി രംഗത്ത് വന്നത്. അഭിമുഖത്തിനിടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി എന്നതിന് പകരം ഗോവ എന്നാണ് മന്ത്രി പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടി സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പറഞ്ഞുവന്നപ്പോള്‍ തെറ്റിപ്പോയതാണെന്നും പരാമര്‍ശം തിരുത്തുകയാണെന്നും മന്ത്രി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കോവിഡ്-19 പ്രതിരോധത്തില്‍ മാതൃകയായ കേരളത്തെ പ്രതിനിധീകരിച്ച് ബി.ബി.സി. വേള്‍ഡില്‍ കഴിഞ്ഞ ദിവസം സംസാരിക്കാനുള്ള അവസരം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളം കൈവരിച്ച മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു അത്. കോവിഡ് പ്രതിരോധത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കുമുള്ള അഭിമാനകരമായ നിമിഷങ്ങളായിരുന്നു ആ ലൈവ് ഇന്റര്‍വ്യൂ. 216ലധികം ലോക രാഷ്ട്രങ്ങളില്‍ കോവിഡ് ബാധിച്ച ഈ സമയത്താണ് കൊച്ച് കേരളത്തെ ലോകത്തിലെ തന്നെ പ്രമുഖ മാധ്യമം ഏറ്റെടുത്തത്. കേരളത്തില്‍ 3 മരണമാണ് ഉണ്ടായതെന്നും നാലാമത്തെ മരണം ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ ചികിത്സ തേടി കേരളത്തിലെത്തിയ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയുടേതായിരുന്നു എന്നുമാണ് പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഞാന്‍ പറഞ്ഞു വന്നപ്പോള്‍ ഗോവ എന്നായിപ്പോയി. തെറ്റായ പരാമര്‍ശം ഞാന്‍ തിരുത്തുകയാണ്. തുടര്‍ന്നും എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

കോവിഡ്-19 പ്രതിരോധത്തില്‍ മാതൃകയായ കേരളത്തെ പ്രതിനിധീകരിച്ച് ബി.ബി.സി. വേള്‍ഡില്‍ കഴിഞ്ഞ ദിവസം സംസാരിക്കാനുള്ള അവസരം…

Posted by K K Shailaja Teacher on Tuesday, May 19, 2020

LEAVE A REPLY

Please enter your comment!
Please enter your name here