രാജ്യം സാമ്പത്തിക ,മാന്ദ്യത്തിലേക്ക് സാങ്കേതികമായി കടന്നിരിക്കുകയാണ് എന്ന് സാമ്പത്തിക വിദഗ്ധർ, സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ജിഡിപിയിൽ 7.5 ശതമാനം രേഖപ്പെടുത്തിയതോടെയാണ് മാന്ദ്യം സ്ഥിരീകരിച്ചത്. രണ്ടാം പാദത്തിൽ 8.5 ശതമാനം ഇടിവുണ്ടാകുമെന്നായിരുന്നു ആർബിഐയുടെ വിലയിരുത്തൽ, ഇതിൽ നേരിയ കുറവുണ്ടായത് ആശ്വാസകരമാണ്. ഒന്നാം പാദത്തിൽ 23.9 ശതമാനമായിരുന്നു ഇടിവ്. രാജ്യം സാമ്പത്തികമാന്ദ്യത്തിലേക്കാണ് നീങ്ങുന്നതെന്നും കഴിഞ്ഞ എട്ടുവര്ഷത്തിനിടയ്ക്കുള്ള ഏറ്റവും മോശം അവസ്ഥയിലാണ് സാമ്പത്തികരംഗത്തിന്റെ പ്രകടനമെന്നും റിസര്‍വ് ബാങ്ക് തന്നെ വിലയിരുത്തിയിരുന്നു.