ഫ്രാന്‍സില്‍ ഇമാമുകള്‍ക്ക് പുതിയ ചട്ടങ്ങള്‍ നല്‍കി മാക്രോണ്‍; 15 ദിവസത്തിനുള്ളിൽ അംഗീകരിക്കണം

0
327
Press Conference of Emmanuel Macron President of the French Republic, Italy-France Summit in Naples, February on 27,2020 (Photo by Paolo Manzo/NurPhoto via Getty Images)

റിപബ്ലിക്കന്‍ മൂല്യങ്ങള്‍ക്ക് പ്രാഥമിക പരിഗണന നല്‍കുന്ന നിര്‍ദ്ദേശ പത്രിക ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് ദ മുസ്‌ലിം ഫെയ്ത്തിനു (സി.എഫ്.സി.എം) മുന്നില്‍ സര്‍ക്കാര്‍ വെച്ചു. ഈ പത്രിക അംഗീകരിക്കാന്‍ 15 ദിവസത്തെ സമയമാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ സംഘടനയ്ക്ക് നല്‍കിയിരിക്കുന്നത്.

പുതിയ പദ്ധതികളുടെ ഭാഗമായി രാജ്യത്തെ ഇമാമുകളുടെ നാഷണല്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ സി.എഫ്.സി.എം സമ്മതമറിയിച്ചിട്ടുണ്ട്. ഈ കൗണ്‍സില്‍ ആയിരിക്കും രാജ്യത്തെ ഇമാമുകള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുക. ഇസ്‌ലാം ഒരു മതമാണെന്നും ഒരു രാഷ്ട്രീയ മൂവ്‌മെന്റല്ലെന്നും പത്രികയില്‍ പറയുന്നുണ്ട്. പൊളിറ്റിക്കല്‍ ഇസ്‌ലാമിസത്തെ തിരസ്‌കരിക്കാനും മസജിദുകളിലും മറ്റുമുള്ള വിദേശ ഇടപെടല്‍ ഒഴിവാക്കാനും പത്രിക നിഷ്‌കര്‍ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here