More

  രാജ്യത്ത് അഞ്ച് ലക്ഷം കടന്ന് കൊവിഡ് രോഗികള്‍

  Latest News

  സംസ്ഥാനത്ത് പുതുതായി 12 ഹോട്സ്പോട്ടുകള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 12 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍...

  സംസഥാനത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസ്; ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും,...

  കൊറോണ: മുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചരണം;359 പേര്‍ക്കെതിരേ കേസ്

  ചെന്നൈ: കൊറോണയുടെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാജ ആരോപണങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ച സംഭവത്തില്‍ തമിഴ്നാട്ടില്‍ 159 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി തമിഴ്നാട് ഡിജിപി മദ്രാസ്...

  ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ച് ലക്ഷം കടന്ന് കൊവിഡ് രോഗികള്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം അവസാനം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 5,08,953 പേരാണ് രോഗബാധിതരായത്. 24 മണിക്കൂറിനിടെ 18,552 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥീരികരിച്ചത്. പ്രതിദിന രോഗബാധയില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രാജ്യത്ത് ഇതുവരെ 15,685 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 384 പേരാണ് ഇന്നലെ മാത്രം മരിച്ചത്.

  അതേസമയം, ആകെ രോഗബാധിതരില്‍ 2,95,880 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 1,97,387 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. നിലവില്‍ 58.13 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. ഇന്നലെ ഇത് 58.24 ആയിരുന്നു. രാജ്യത്ത് 79,96,707 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇന്നലെ മാത്രം 2,20,479 പേരുടെ സ്രവം പരിശോധിച്ചു. അതേസമയം, രാജ്യത്തെ കൊവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര മന്ത്രി സഭാ സമിതി ഇന്ന് യോഗം ചേരും. രാവിലെ 11.30ന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.

  രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷം എത്താന്‍ ആറ് ദിവസം മാത്രമാണ് എടുത്തത്. അതേസമയം, മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്. രാജ്യത്തെ ആകെ രോഗികളുടെ അന്‍പത്തിയൊമ്ബത് ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.

  മഹാരാഷ്ട്രയില്‍ മാത്രം ഇതുവരെ ഒന്നര ലക്ഷം പേര്‍ക്ക് രോഗം വന്നു. ഡല്‍ഹിയില്‍ പരിശോധനകള്‍ കൂട്ടിയതോടെ ദിവസേന മൂവായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗവ്യാപന തോത് കണ്ടെത്താന്‍ ഡല്‍ഹിയില്‍ ഇന്ന് മുതല്‍ സിറോ സര്‍വ്വേക്ക് തുടക്കമാകും. വീടുകള്‍ തോറും പരിശോധന ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ല, കയ്യിലുള്ളത് വ്യാജ ബിരുദം; കോണ്‍സുലേറ്റില്‍ ജോലി ഉന്നത സ്വാധീനം കൊണ്ട്; വെളിപ്പെടുത്തലുമായി വിദേശത്തുള്ള സഹോദരന്‍

  തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് പത്താം ക്ലാസ് പാസായിട്ടില്ലെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍. തന്റെ അറിവില്‍ സ്വപ്ന പത്താം ക്ലാസ്...

  ഭരണ ഘടന ശില്‍പി അംബേദ്കറുടെ വസതിക്കുനേരെ ആക്രമണം

  മുംബൈ: ഡോ. ബി ആര്‍ അംബേദ്കറുടെ വീടിന് നേരെ ആക്രമണം. മുംബൈ ദാദറിലെ രാജ്ഗൃഹം എന്ന സ്മാരക വസതിക്ക് നേരെയാണ് ചൊവ്വാഴ്ച വൈകീട്ട് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ചെടിച്ചട്ടികളും സിസിടിവിയും തകര്‍ന്നു....

  സംസ്ഥാനത്ത് പുതുതായി 12 ഹോട്സ്പോട്ടുകള്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 12 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14, 15, 16), കണ്ണൂര്‍...

  സ്വപ്നയെ സല്യൂട്ട് ചെയ്തില്ല, മൂന്നു പോലീസുകാര്‍ക്ക് സസ്പെന്‍ഷന് ശുപാര്‍ശ; ഉന്നതബന്ധത്തിന് തെളിവുകളേറെ

  തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനുണ്ടായിരുന്നത് ഉന്നതബന്ധങ്ങള്‍. യുഎഇ കോണ്‍സുലേറ്റിലെ ജോലി ഉപയോഗിച്ച്‌ മൂന്നു വര്‍ഷം കൊണ്ടാണ് ഉന്നത ഉദ്യോഗസ്ഥരുമായി സ്വപ്നം ബന്ധംസ്ഥാപിച്ചത്. 2013ല്‍ എയര്‍...

  സംസഥാനത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസ്; ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25...
  - Advertisement -

  More Articles Like This

  - Advertisement -