ഗുജറാത്തിലെ അഹമമ്മദാബാദിൽ കെമിക്കൽ ഗോഡൗണിലുണ്ടായ പൊട്ടിത്തെയറിയിൽ പത്ത് പേർ കൊല്ലപ്പെട്ടു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല, രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി, മരണപ്പെട്ടവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ നാല് ലക്ഷം രൂപ വീതം സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.