നൈജീരിയയില്‍ കര്‍ഷകര്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് പാടത്ത് വിളവെടുപ്പ് നടത്തികൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് നേരെ മോട്ടോര്‍ സൈക്കിളില്‍ ആയുധവുമായെത്തിയ ഒരു സംഘം അക്രമികള്‍ വെടിയുതിര്‍ത്തത്. മൈഡുഗുരിക്കടുത്തുള്ള ഗ്രാമങ്ങളിലാണ് ആക്രമണം നടന്നത്.
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും നേരെ അക്രമി സംഘം വെടിയുതിര്‍ത്തു. നിരവധി സ്ത്രീകളെ തട്ടികൊണ്ടു പോയതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല.