കോവിഡ് സ്ഥിരീകരിച്ചെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം; യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

0
83

മലപ്പുറം: കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചെറമംഗലം സ്വദേശി നെച്ചിക്കാട്ട് ജാഫറാണ് അറസ്റ്റിലായത്. മലപ്പുറം പരപ്പനങ്ങാടിയില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയത്.

വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അനാവശ്യ വാര്‍ത്തകള്‍ സൃഷ്ടിച്ച്‌ സമൂഹത്തില്‍ ഭീതി വളര്‍ത്തുന്നവരെ കണ്ടെത്താന്‍ പൊലീസും ജാഗ്രതയോടെയാണ് നിരീക്ഷണം നടത്തി വരുന്നത് .

നേരത്തെ, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ നിലമ്ബൂരില്‍ നിന്ന് ട്രെയിനുണ്ടെന്ന് വ്യാജ പ്രചാരണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായിരുന്നു. യൂത്ത് കോണ്‍ഗ്രസ് എടവണ്ണ മുന്‍ മണ്ഡലം പ്രസിഡന്റ് ഷെരീഫ്, മണ്ഡലം സെക്രട്ടറി സാകീര്‍ തുവ്വക്കാട് എന്നിവരാണ് അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here