ഇന്ത്യൻ മുസ്ലിംകൾ വംശഹത്യയുടെ വക്കിലെന്ന് അമേരിക്കയിലെ മുസ്ലിംകളുടെ സംഘടന

0
337

ഇന്ത്യൻ മുസ്ലിംകൾ വംശഹത്യയുടെ വക്കിലെന്ന് അമേരിക്കയിലെ ഇന്ത്യൻ മുസ്ലിംകളുടെ സംഘടനായ ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ സംഘടിപ്പിച്ച പാനൽ ചർച്ച അഭിപ്രായപ്പെട്ടു.ഇന്ത്യയിൽ മുസ്ലിം വംശഹത്യയുടെ പത്ത് ഘട്ടങ്ങൾ എന്ന തലക്കെട്ടിലാണ് ചർച്ച നടത്തിയത്.

വംശഹത്യ നടത്താനുള്ള ഒരുക്കങ്ങൾ ഇന്ത്യയിൽ നടന്ന് വരുന്നതായി ചർച്ചയിൽ പങ്കെടുത്ത ജോർജ് സ്റ്റാന്റോൺ അഭിപ്രായപ്പെട്ടു, ആസാം, കശ്മീർ എന്നിവിടങ്ങളിലെ മുസ്ലിം ജീവിതങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകമെമ്പാടും രാഷ്ട്രീയ ഇടപെടലുകൾ നിരീക്ഷണവിധേയമാക്കി വംശഹത്യ നടക്കാനുള്ള സാധ്യതകൾ ഉണ്ടെങ്കിൽ മുന്നറിയിപ്പ് നൽകുന്ന ജീനോസൈഡ് വാച്ച് എന്ന സംഘടനയുടെ സ്ഥാപകനാണ് അദ്ദേഹം. റവാണ്ടൻ വംശഹത്യക്ക് നേതൃത്വം നൽകിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഐക്യരാഷ്ട്ര സഭ കൊണ്ടുവന്ന പ്രമേയം തയാറാക്കിയത് ഇദ്ദേഹമായിരുന്നു. മാനവികക്കെതിരായ കുറ്റകൃത്യങ്ങൾ ഇന്ത്യയിൽ വർധിച്ച് വരുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി, ബാബരി മസ്‌ജിദ്‌ തകർത്ത സംഭവം ചൂണ്ടിക്കാട്ടിയ അദ്ദേഹം വംശഹത്യക്ക് വേണ്ട സാമൂഹിക പരിസരം എങ്ങിനെയാണ് രൂപപ്പെട്ട് വരുന്നതെന്ന് ചൂണ്ടിക്കാട്ടി. ഡൽഹി കലാപവും അദ്ദേഹം ചർച്ചയിലേക്ക് കൊണ്ടുവന്നു.

ഗുജറാത്തിൽ നിന്നുള്ള സാമൂഹ്യപ്രവർത്തക ടീസ്റ്റ സെറ്റൽവാദ്, ഡോ ഖാസിം റസൂൽ ഇല്യാസ്, റഷീദ് അഹമ്മദ്, ടിന റാമിറെസ്, ഋതംബര മനുവിവ് എന്നിങ്ങനെയുള്ള പ്രഗത്ഭർ സംബന്ധിച്ചു, അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ ഇത്തരത്തിൽ അഭിമുഖീകരിക്കപ്പെടുന്നത് അന്താരാഷ്ട്ര ബന്ധങ്ങളെയും കച്ചവട ബന്ധങ്ങളെയും തികച്ചും പ്രതികൂലമായി ബാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here