കഞ്ചാവ് കടത്തുകാരെന്ന് ആരോപിച്ച് യുവാക്കളെ എക്‌സൈസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു, ആളുമാറിയെന്ന് മനസിലായപ്പോൾ വിദഗ്‌ദമായി കടന്ന് കളഞ്ഞു

0
517

കഞ്ചാവ് കടത്തുകാരെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ എക്‌സൈസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു, ആളു മാറിയെന്ന് മനസിലായപ്പോൾ ഇരുവരെയും ഉപേക്ഷിച്ച് അതിവിദഗ്ദമായി കടന്ന് കളഞ്ഞു. സ്വന്തം വീട്ടുമുറ്റത്ത് വെച്ചാണ് കൊല്ലം അഞ്ചൽ സ്വദേശി ആഷിക് ഷാജഹാൻ ഫാറൂഖിക്കും സുഹൃത്തിനും പൊലീസ് മർദ്ദനമേറ്റത്. എക്‌സൈസ് ഉദ്യോഗസ്ഥരിൽ പലരും മദ്യ ലഹരിയിലായിരുന്നുവെന് ഇരുവരും ആരോപിച്ചു.

എല്ലാം വളരെ പെട്ടന്നായിരുന്നു. ഷോപ്പിൽ നിന്നും ബൈക്കിൽ വീട്ടമുറ്റത്ത് എത്തിയ ഞാനും സഹപ്രവർത്തകൻ അമ്പുവും കഞ്ചാവ്…

Posted by Ashik Shajahan Farooqi on Saturday, September 19, 2020

ആഷിക്കിന്റെ ഫെയിസ്ബുക്ക് കുറിപ്പ്

എല്ലാം വളരെ പെട്ടന്നായിരുന്നു. ഷോപ്പിൽ നിന്നും ബൈക്കിൽ വീട്ടമുറ്റത്ത് എത്തിയ ഞാനും സഹപ്രവർത്തകൻ അമ്പുവും കഞ്ചാവ് കടത്തുകാരാകുന്നു, എന്റെ വീട്ടമുറ്റത്ത് കാറിലും ബൈക്കിലുമായി കുറേ ആളുകൾ വരുന്നു, അടി തുടങ്ങുന്നു, ഷർട്ട് വലിച്ചുകീറുന്നു. പോലീസ് ആണെന്ന് പറഞ്ഞ് വിലങ്ങ് എടുക്കുന്നു. പിന്നെ സോറി പറയുന്നു.
അയൽവാസികളും നാട്ടുകാരും ഓടിക്കൂടുയപ്പോൾ രക്ഷപ്പെടുന്നു.
ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം. ബൈക്കിൽ ഞങ്ങൾ രണ്ടുപേരും വീട്ടിൽ എത്തിയപ്പോൾ അവിടെ ആരുമില്ല. എന്ത് ചെയ്യുമെന്ന് ആലോചിച്ചു നിൽക്കുമ്പോഴേക്കും ഒരു കാർ വന്ന് ബൈക്കിൽ ചേർത്ത് നിർത്തി. അമ്പുനെ പിടിച്ച് നിർത്തി. എന്നെ കൊങ്ങക്ക് പിടിച്ചു. സങ്കൽപ്പിക്കാൻപോലും കഴിയാത്ത ഒരു അവസ്ഥയായിരുന്നു അത്. പേടിച്ച് വണ്ടി വീട്ടിലേക്ക് ഇറക്കിയ എന്നെ വീണ്ടും കടന്നുപിടുച്ചു. ബൈക്ക് നിർത്താനോ വളക്കാനോ കഴിയാതെ നേരെ തെങ്ങിൽ ഇടിച്ചു വീണു. വീണിടത്ത്ന്ന് പിടിച്ചുയർത്തി ശക്തമായി മുഖത്തടിച്ചു. മുഖത്തുണ്ടായിരുന്ന കണ്ണട തെറിച്ചു പോയി. ഈ സംഭവം നടക്കുമ്പോഴെല്ലാം “എന്താണ്?” “ആരാണ്?” എന്നൊക്കെ ഞാൻ ചോദിക്കുന്നുണ്ടായിരുന്നു. മറുപടിയോ കുത്തിന് പിടിച്ചുള്ള അടിയും.
ഒരു കൈ വിട്ട് അയാൾ പോക്കറ്റിൽ നിന്നും വിലങ്ങെടുത്ത് പൊലീസാടാന്ന് പറഞ്ഞു. അത് പറഞ്ഞാൽ പോരായിരുന്നോ, ഇത്രക്കും അതിക്രമങ്ങൾ വേണോ എന്ന് ചോദിച്ച് ഞാൻ വീട്ടിന് മുന്നിലെ ലൈറ്റ് ഇട്ടു. അപ്പോഴേക്കും മുറ്റം നിറയെ ആളുകൾ ഓടിക്കൂടി. കുറേ ബൈക്കുകളും അതിൽ ആളുകളും വന്നു. ഒക്കെ അവരുടെ കൂടെയുള്ളവരായിരുന്നു.
അമ്പുവിനെ ആദ്യമേ പിടിച്ചുനിർത്തിയത്കൊണ്ട് അവന് വേറെ അടിയൊന്നും കിട്ടിയില്ല.
സ്ഥിതി രൂക്ഷമായപ്പോഴേക്കും അവർ അവരുടെ ഐ.ഡി കാണിച്ചു. അതിന്റെ ഫോട്ടോ എടുക്കാൻ അനുവദിച്ചു. ഞങ്ങൾ കുറച്ച് കഞ്ചാവ് കടത്തുകാരെ പിന്തുടർന്ന് വന്ന എക്‌സൈസ് ഉദ്യോഗസ്ഥരാണ്, ഞങ്ങളെ വിടണം, വിട്ടില്ലെങ്കിൽ യഥാർത്ഥ പ്രതികൾ രക്ഷപെടുമെന്ന് പറഞ്ഞ് അവർ പോയി. അവരിൽ പലരും മദ്യലഹരിയിലായിരുന്നു.
ഹോസ്പിറ്റലിലേക്ക് പോകും വഴി, എക്സൈസ് ഉദ്യോഗസ്ഥരിൽ നിന്നും ഭയന്നോടി കിണറ്റിൽ വീണ് ദാരുണമായി കൊല്ലപ്പെട്ട പത്തനംതിട്ട ജില്ലയിലെ മത്തായി എന്ന വ്യക്തിയെ ഞാൻ ഓർത്തു. ഭീകരമായ ഒരു അവസ്ഥ തന്നെയാണത്. കുറേ ആളുകൾ അപ്രതീക്ഷിതമായി മുന്നിൽ വരുക, ഒന്നും സംസാരിക്കാതെ, പറയാതെ, അക്രമം തുടങ്ങുക. നാട്ടിൽ അന്യായമായ യാതൊരു പ്രശ്നത്തിലും ഇടപെടാത്ത ഒരു ഗവേഷണ വിദ്യാർഥികൂടിയായ എനിക്ക് ഈ സംഭവം വലിയ വിഷമവും അപമാനവുമായി. നിയമപരമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. പോലീസിൽ പരാതിപ്പെടട്ടിട്ടുണ്ട്, മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനും ഉദ്ദേശിക്കുകയാണ്.
രാജ്യത്തിന്റെ ഭരണഘടനയും നിയമവും അനുസരിക്കുന്ന ഒരു പൗരനെ മർദ്ദിക്കുക, പിന്നീട് യാതൊരു സങ്കോചവുമില്ലാതെ കടന്നുകളയുക. പോലീസ് വാഹനമോ യൂണിഫോമോ പോലുമില്ലാതെ ഒരാളെ തടയാൻ പോലും അവകാശമില്ലാത്തവർ ഇത്രയും ക്രൂരമായ പ്രവർത്തികൾ ചെയ്യുക എന്നത് അക്രമം തന്നെയാണ്. ഒരാളെ ആക്രമിക്കുക അതും മദ്യലഹരിയിൽ ആകുക എന്നത് ഒരിക്കലും മാപ്പർഹിക്കാത്ത കുറ്റമാണ്.
ഈയൊരു അവസ്ഥയിൽ ഓടിയെത്തിയ അയൽവാസികൾ, നാട്ടുകാർ, സുഹൃത്തുക്കൾ, രാഷ്ട്രീയക്കാർ എല്ലാവർക്കും കൃതജ്ഞത അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here