ബിജെപിയും കോൺഗ്രസും പാഠങ്ങൾ പഠിക്കേണ്ടതുണ്ട്; കെജ്‍‍രിവാളിന് ആശംസയറിയിച്ച് പിണറായി വിജയൻ

0
101

തിരുവനന്തപുരം: ദില്ലി തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിൽ അരവിന്ദ് കെജ്‍രിവാളിനേയും ആംആദ്മി പാര്‍ട്ടിയേയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദില്ലിയിൽ ഹാട്രിക് വിജയം നേടിയ കെജ്‍രിവാളിനെ അഭിനന്ദിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വജയൻ പറഞ്ഞു. ബിജെപിയുടെ വര്‍ഗ്ഗീയതക്കും ജനദ്രോഹ നടപടികൾക്കും എതിരെ ജനം നൽകിയ തിരിച്ചടിയാണ് ദില്ലി ഫലമെന്നും പിണറായി വിജയൻ പറഞ്ഞു.

ദില്ലിയിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് ബിജെപിയും കോൺഗ്രസും പാഠങ്ങൾ പഠിക്കേണ്ടതുണ്ട്.
ബിജെപിക്ക് ഒരു ബദലുണ്ടെങ്കിൽ അവരെ ജനം അംഗീകരിക്കും എന്നതിന് തെളിവാണ് ദില്ലി ഫലം. ഈ ഫലത്തിൽ നിന്ന് ബിജെപിയും കോൺഗ്രസും പാഠങ്ങൾ പഠിക്കണം. രാജ്യത്തിന്‍റെ പൊതുവികാരമാണ് ദില്ലി ഫലത്തിൽ പ്രതിഫലിച്ചതെന്നും പിണറായി വിജയൻ ഓര്‍മ്മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here