[pwa-install-button]

യുഎഇയിക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണം. എന്നാല്‍ ഈ ശ്രമം പരാജയപ്പെടുത്തിയതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യുഎഇ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തങ്ങളുടെ വ്യോമ പ്രതിരോധ സേന തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങള്‍ അബുദാബിക്ക് ചുറ്റുമുള്ള വിവിധ പ്രദേശങ്ങളില്‍ പതിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആക്രമണത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. ഏത് ഭീഷണികളെയും നേരിടാന്‍ യു എ ഇ പൂര്‍ണ്ണ സന്നദ്ധമാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു .യുഎഇയുടെ ഔദ്യോഗിക അധികാരികളില്‍ നിന്നുള്ള വാര്‍ത്തകള്‍ പിന്തുടരാനും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.