ബിഗ് 14 തുളുനാട് അവാർഡ് 2020; ലോഗോ പ്രകാശന കർമ്മം പത്മശ്രീ ഡോ. എം.എ യുസഫ് അലി നിർവ്വഹിച്ചു

0
409

Big14 news-

ദുബായ് (www.big14news.com): ബിഗ് 14 തുളുനാട് അവാർഡ് 2020 ലോഗോ പ്രകാശന കർമ്മം പത്മശ്രീ ഡോ MA യുസഫ് അലി നിർവഹിച്ചു. ദുബായ് ലുലു ഗ്രൂപ്പ് ഇന്റർ നാഷണൽ റീജണൽ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ വ്യവസായി ഖാദർ തെരുവത്തിന് നൽകിയാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.

കാസർഗോഡ് ജില്ലയിലെ വ്യത്യസ്ത മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്ക് നൽകുന്ന ആദരവാണ് ബിഗ് 14 തുളുനാട് അവാർഡ്. കാസർഗോഡ് ജില്ലയിലെ ഏറ്റവും വലിയ അവാർഡ് സന്ധ്യ ബിഗ് 14 തുളുനാട് അവാർഡ് 2020 ലളിത് റിസോർട്ട് ബേക്കലിൽ വെച്ച് നടത്തും. ഇതേ വേദിയിൽ വെച്ച് കാസർഗോഡൻ മണ്ണിൽ വ്യക്തി മുദ്രപതിപ്പിച്ച കലാ കായിക സാംസ്കാരിക വാണിജ്യ ആരോഗ്യ മേഖലകളിൽ നിന്നും തിരഞ്ഞെടുത്ത 100 പ്രമുഖരുടെ ജീവിതരീതികൾ അവർ സമൂഹത്തിന് ചെയ്ത എല്ലാ നന്മകളും ക്രോഡീകരിച്ചു കൊണ്ട് പുസ്തക രൂപത്തിലാക്കി (100 Prominent Person) പ്രകാശനം ചെയ്യും,

ഇന്ത്യയിലെ സാംസ്കാരീക രാഷ്ട്രീയ വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന വേദിയിൽ വെച്ച് നടത്തുന്ന അവാർഡ് സന്ധ്യ സ്വപ്രയത്നം കൊണ്ട് വിജയിച്ചവർക്കുള്ള ആദരവും പുതുതലമുറക്കുള്ള പ്രചോദനവുമായിരിക്കുമെന്ന് ബിഗ് 14 ന്യൂസ് ഡയറക്ടർ ബോർഡ് വേദിയിൽ വെച്ച് പ്രഖ്യാപിച്ചു . ദുബായിൽ വെച്ച് നടന്ന ലോഗോ പ്രകാശന ചടങ്ങിൽ വ്യവസായ പ്രമുഖരായ മഹമൂദ് ബങ്കര BM, MA മുഹമ്മദ് കുഞ്ഞി, ഹനീഫ് മരവയൽ, നിസാർ തളങ്കരബഷീർ കിന്നിംഗർ, ഇബ്രാഹിം അൽഷാബ്, ജാവേദ് അൽമാസ്,
ബിഗ് 14 മാനേജിംഗ് ഡയറക്ടർ അൻവർ സാദത്ത് ഡയറക്ടർമ്മരായ ഹനീഫ കോളിയടുക്കം, ശംസുദ്ധീൻ കോളിയടുക്കം, സാംസ്കാരിക പ്രവർത്തകരായ, സലാം കന്യപ്പാടി, ഹനീഫ ടീ ആർ, ശിഹാബ് കടവത്ത്, ഹനീഫ കട്ടക്കാൽ, തുടങ്ങിയവർ ലോഗോ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here