വീണ്ടും കളി തുടങ്ങി ‘ക്രൈസിസ് മാനേജര്‍’; കർണാടകയിൽ ബിജെപിയെ വീഴ്ത്താൻ ഡികെയുടെ 15′ ന്റെ കളി ; നിർണായക നീക്കങ്ങൾ

0
1321

കർണാടക വീണ്ടുമൊരു രാഷ്ട്രീയ അട്ടിമറിക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നുവെന്ന് റിപോർട്ടുകൾ. കോൺഗ്രസ് വിട്ട 15 നേതാക്കൾ കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നുവെന്നാണ് റിപോർട്ടുകൾ. കർണാടകയിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കർണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെ താഴെയിറക്കിയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. ഇരു പാർട്ടികളിൽ നിന്നുമായി 17 എംഎൽഎമാരെ മറുകണ്ടം ചാടിച്ച് കൊണ്ടായിരുന്നു ബിജെപി സർക്കാരിനെ വീഴ്ത്തിയത്. കൂറുമാറിയെത്തിയവരെ തന്നെ ഉപതിരഞ്ഞെടുപ്പിലും ബിജെപി മത്സരിപ്പിച്ചു. വിമതർ തന്നെ വിജയിച്ചതോടെ കർണാടകത്തിൽ ബിജെപി അധികാര കസേര ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിന് മറുപടിയായി സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിൽ 15 നേതാക്കൾ കോൺഗ്രസ് തിരിച്ചെത്തുന്നു എന്നാണ് റിപോർട്ടുകൾ. എന്നാൽ ഇവർ ആരാണെന്ന് വ്യക്തമായിട്ടില്ല. നിലവിലെ ബിജെപി എംഎൽഎമാരാണ് കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നതെങ്കിൽ കർണാടക ഇനിയൊരു രാഷ്ട്രീയ അട്ടിമറിക്ക് കൂടി സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്.

ഔദ്യോഗികമായി കർണാടക കോൺഗ്രെസിസ്ന്റെ അധ്യക്ഷനായി ചുമതലയേറ്റിട്ടില്ലേങ്കിലും ഡികെ ശിവകുമാറിന്റെ നേതൃത്വത്തിൽ നിർണായക നീക്കങ്ങളാണ് പാർട്ടി സംസ്ഥാനത്ത് നടത്തുന്നത്. നേരത്തെ
കോൺഗ്രസിൽ നിന്നുള്ള വിമതരുടെ വരവോടെ തന്നെ ബിജെപിയിൽ അതൃപ്തി ഉടലെടുത്തിരുന്നു. വിമതരെ തന്നെ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതോടെ രാഷ്ട്രീയഭാവി ആശങ്കയിലായ നിരവധി നേതാക്കളാണ് ബിജെപിയിൽ ഉള്ളത്. അർഹമായ പരിഗണന ലഭിച്ചില്ലേങ്കിൽ പാർട്ടി വിടുമെന്ന നേരത്തെ ബിജെപി നേതാക്കൾ ഭീഷണി മുഴക്കിയിരുന്നു. ഈ അവസരമാണ് ഡികെ ശിവകുമാർ മുതലെടുത്തത്. ഡികെയുടെ നേതൃത്വത്തിൽ 15 നേതാക്കൾ കോൺഗ്രസിലേക്ക് മടങ്ങാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവരെ കൂടാതെ മറ്റ് ചില നേതാക്കൾ കൂടി കോൺഗ്രസിൽ ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. താത്പര്യം അറിയിച്ച നേതാക്കളെ കുറിച്ച് ജില്ലാതല നേതാക്കളിൽ നിന്ന് റിപ്പോർട്ടുകൾ തേടിയിട്ടുണ്ടെന്നും ഇവരെ പാർട്ടിയിലേക്ക് സ്വീകരിക്കുന്നതിന് മുൻപ് വിശദമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നും കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.

RECENT POSTS

കോവിഡ് ഭീതി; നെതർലാൻഡിൽ ആയിരക്കണക്കിന് നീര്‍നായ്ക്കളെ വിഷവാതകം ശ്വസിപ്പിച്ച് കൊന്നു

രാത്രി കർഫ്യുവിൽ ഇളവുമായി കേന്ദ്ര സർക്കാർ

‘മലരാ’യി വന്നത് ജോളി; നിർണായക വെളിപ്പെടുത്തലുമായി മകൻ റെമോ


DK Sivakumar’s crucial moves in Karnataka

LEAVE A REPLY

Please enter your comment!
Please enter your name here