തൃണമൂൽ കോൺഗ്രസ് പ്രവർത്തർക്കെതിരെ കൊലവിളിയുമായി ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്, ഘോഷിനെ ഗുണ്ടയെന്ന് വിളിച്ചതിന് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിജിത് ബാനർജിയെ തെരുവിലിട്ട് തള്ളുമെന്ന് ഘോഷ് ഭീഷണിപ്പെടുത്തി. അതിര് കടക്കരുത്, ആവശ്യം വന്നാൽ ഞാൻ ഗുണ്ടയാവും, എല്ലാവരെയും തെരുവിലിട്ട് തല്ലും എന്നാണ് ദിലീപ് ഘോഷ് പറഞ്ഞത്.
ജയ് ശ്രീരാം വിളിക്കാത്തതിനെയും ഘോഷ് ചോദ്യം ചെയ്തു, നിങ്ങളെന്താണ് ജയ് ശ്രീരാം വിളിക്കാത്തത്? ജയ് ശ്രീരാം വിളി ദീദിക്ക് ഇഷ്ടമല്ല, എന്താണത്? എന്തുകൊണ്ടാണ് നിങ്ങൾക്ക് ജയ് ശ്രീറാമിനൊപ്പം നിൽക്കാൻ സാധിക്കാത്തത് ? ഘോഷ് ചോദിച്ചു.
ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊലവിളിയിലേക്ക് കടക്കുകയാണ്, മറ്റ് പാർട്ടികളെ അപ്രസക്തമാക്കി ബിജെപിയും തൃണമൂൽ കോൺഗ്രസും നേരിട്ടുള്ള ഏറ്റുമുട്ടലാവും ഇത്തവണ. അധികാരം പിടിച്ചെടുക്കാൻ ബിജെപിയും നിലനിർത്താൻ തൃണമൂലും കിണഞ്ഞ് പരിശ്രമിക്കുകയാണ്.