ദിലീപിനെ നാളേയും മറ്റന്നാളും ചോദ്യം ചെയ്യാം
ബുധനാഴ്ച വരെ ഹര്‍ജി തീര്‍പ്പാക്കുന്നില്ല;പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ബുധനാഴ്ച വരെ തീര്‍പ്പാക്കില്ലെന്ന് ഹൈക്കോടതി.

ഏത് സമയത്തും പൊലീസിന് ചോദ്യം ചെയ്യാം. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

അന്വേഷണ പുരോഗതി പ്രോസിക്യൂഷന്‍ ചൊവ്വാഴ്ച അറിയിക്കണം. ഡി ജി പി ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം. ക്രിമിനല്‍ ഗൂഢാലോചന്ക്ക് അന്വേഷണ സംഘത്തിന് സൂചനകള്‍ കിട്ടി. ഗൂഢാലോചന തന്നെ കുറ്റമായി കണക്കാക്കണം. സാക്ഷികളെ സ്വാധീനിച്ചില്ലെന്ന് എങ്ങനെ ഉറപ്പാക്കാനാകുമെന്നും കോടതി പ്രതിഭാഗത്തോട് ചോദിച്ചിരുന്നു.

ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തിന് തന്നെ പ്രസക്തി ഇല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.