ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല; മറഡോണയുടെ മരണത്തിലെ വിവാദങ്ങള്‍ക്ക് പിന്നാലെ ഡോക്ടറുടെ വിശദീകരണം

0
66

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്ന് ഡോക്ടര്‍ ലിയോപോള്‍ഡ് ലൂക്കെ. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ഡോക്ടര്‍ വ്യക്തമാക്കി.

ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നും ലഭ്യമായ എല്ലാ ചികിത്സകളും അദ്ദേഹത്തിന് ഉറപ്പുവരുത്തിയെന്നും ഡോക്ടര്‍ ലിയോപോള്‍ഡ് ലൂക്ക മാധ്യമങ്ങളോട് പറഞ്ഞു.

ചെയ്യാവുന്നതെല്ലാം ചെയ്തു. മറഡോണയുടെ എല്ലാ കാര്യങ്ങളും തീരുമാനിച്ചിരുന്നത് അദ്ദേഹം തന്നെയാണ്. താനും മറഡോണയും തമ്മിലുള്ളത് സുതാര്യമായ ബന്ധമായിരുന്നു. ഒരു വലിയ വ്യക്തി മരിക്കുമ്പോള്‍ ഇത്തരത്തില്‍ കുടുംബാംഗങ്ങളുള്‍പ്പെടെയുള്ളവര്‍ ആരോപണവുമായി രംഗത്ത് വരുന്നത് നിര്‍ഭാഗ്യകരമാണെന്നും മറഡോണയുടെ കുടുംബ ഡോക്ടര്‍ കൂടിയായ ഡോ. ലിയോപോള്‍ഡ് ലൂക്ക പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here