മനാമ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പള്ളികളിലെ നമസ്കാര വിലക്ക് തുടരാന്‍ തീരുമാനിച്ചതായി ഇസ്ലാമിക കാര്യ സുപ്രീം കൗണ്‍സില്‍ വ്യക്തമാക്കി. കോവിഡ് വ്യാപന തോതില്‍ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം പുന പരിശോധിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയത്.
സംഘടിത നമസ്കാരങ്ങള്‍ക്കും ആരാധനകള്‍ക്കും വിലക്ക് തുടരാനാണ് തീരുമാനം. നീതിന്യായ-ഇസ്ലാമിക കാര്യ-ഔഖാഫ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
രാജ്യത്തെ കോവിഡ് വ്യാപന നിരക്കിനെ സംബന്ധിച്ച് ആരോഗ്യ കാര്യ സുപ്രീം കൗസിലിെന്റ വിശദീകരണം തേടുകയും ചെയ്തു. മതപരവും ദേശീയതുയുമായ താല്പര്യങ്ങള് മുന്‍നിര്‍ത്തിയാണ് സംഘടിത നമസ്കാരങ്ങള്‍ പുനരാരംഭിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ഇസ്ലാമിക കാര്യ സുപ്രീം കൗസില്‍ ചെയര്മാന് ശൈഖ് അബ്ദുറഹ്മാന് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല് ഖലീഫ വ്യക്തമാക്കി.