More

  സിപിഎം പ്രവര്‍ത്തകയായ യുവതി ആത്മഹത്യ ചെയ്ത സംഭവം; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തില്ല, കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കേസെടുക്കില്ലെന്ന് പൊലീസ്

  Latest News

  ഡൽഹിയെ എറിഞ്ഞുടച്ച് പഞ്ചാബി പട; 4 ഓവറിൽ 3 വിക്കറ്റ് നഷ്ടം, ആകെ റൺസ് 13

  ഡൽഹി ക്യാപിറ്റൽസിനെ എറിഞ്ഞുടച്ച് പഞ്ചാബ് പട, നാല് ഓവർ പൂർത്തിയായപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വെറും പതിമൂന്ന് റൺസ് മാത്രമാണ് ഡൽഹി നേടാനായത്....

  രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിൽ ആറ് കേന്ദ്രമന്ത്രിമാരുടെ അസാധാരണ പത്രസമ്മേളനം

  കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്, പ്രകാശ് ജാവ്‌ദേക്കർ, പ്രഹ്ലാദ് ജോഷി, പിയൂഷ് ഗോയൽ, തവാർ ചന്ദ് ഗെഹ്‌ലോട്ട്, മുക്താർ അബ്ബാസ് നഖ്‌വി എന്നിവരാണ് പത്ര...

  ഐപിഎല്ലിൽ ഇന്ന് പഞ്ചാബും ഡൽഹിയും ഏറ്റുമുട്ടും; ടോസ് നേടിയ പഞ്ചാബ് ബോളിങ് തിരഞ്ഞെടുത്തു

  ഐപിഎല്ലിന്റെ രണ്ടാം ദിനമായ ഇന്ന് ക്രീസിൽ കിങ്‌സ് ഇലവൻ പഞ്ചാബും ഡൽഹി കാപിറ്റൽസും തമ്മിലാണ് മത്സരം, ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ കെഎൽ...

  തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയില്‍ സിപിഎം പ്രവര്‍ത്തകയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രദേശിക പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേസെടുക്കാതെ പൊലീസ് അനാസ്ഥ കാണിക്കുന്നതായി പരാതി. ആത്മഹത്യകുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. ഈ സാഹചര്യത്തില്‍ യുവതിയുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സിപിഎം പ്രാദേശികനേതാക്കളുടെ മാനസിക പീഡനത്തില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നായിരുന്നു മരിച്ച ആശയുടെ ആത്മഹത്യ കുറിപ്പ്.

  ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അലത്തറക്കല്‍ ജോയ്, കൊറ്റാമം രാജന്‍ എന്നിവരുടെ പേരുകളാണ് കുറിപ്പില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ട് പാര്‍ട്ടി നടപടിയെടുത്തില്ലെന്നും ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. നേതാക്കള്‍ക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തണമെന്നാണ് കുടുംബത്തിന്റെയും ആവശ്യം. എന്നാല്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെ പാറശ്ശാല പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സിപിഎം നേതാക്കളുടെ പേരിലുളള കേസ് ഒതുക്കി തീര്‍ക്കാന്‍ ഉന്നത സമ്മര്‍ദ്ദമുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ വീണ്ടും പ്രതിഷേധിച്ചത്.

  ആശയുടെ മൃതദേഹവുമായെത്തിയ ആംബുലന്‍സ് തടയാനുളള ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉദയന്‍കുളങ്ങര റോഡ് ഉപരോധിച്ചു. അതേസമയം ആശ സിപിഎം പ്രവര്‍ത്തകയല്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പ്രസ്താവനക്കെതിരെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സൗദിയിലെ ജയിലുകളില്‍ നിന്ന് മോചിതരാകുന്ന ഇന്ത്യക്കാരുടെ രണ്ടാം ബാച്ചിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുന്നതായി ഇന്ത്യന്‍ എംബസി

  റിയാദ്: വിവിധ കേസുകളില്‍ പെട്ട് സൗദി അറേബ്യയില്‍ ജയിലുകളില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന നടപടി തുടരുന്നതായി ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍...

  കനത്ത മഴയിലും കാറ്റിലും വീടുകള്‍ക്ക് ഭാഗിക നാശം; മരങ്ങള്‍ കടപുഴകി

  കണ്ണൂർ: ജില്ലയില്‍ ശനിയാഴ്ചയുണ്ടായ കനത്ത മഴയിലും കാറ്റിലും നിരവധി നാശനഷ്ടം. പഴയങ്ങാടി പൊടിത്തടത്ത് ഉണ്ടായ ചുഴലിക്കാറ്റില്‍ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 40ലേറെ മരങ്ങള്‍ കടപുഴകി. ശനിയാഴ്ച പകല്‍ 12...

  എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് കോവിഡ്

  എൻ കെ പ്രേമചന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക് കുറിപ്പിലൂടെയാണ് അറിയിച്ചത്.എഫ് ബി പോസ്റ്റ് :ഇന്ന് നടന്ന പരിശോധനയിൽ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സക്കായി ന്യുഡല്‍ഹി AIIMSൽ അഡ്മിറ്റ് ആകുന്നു. ഞാനുമായി...

  ചൈനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തിയ ജേണലിസ്റ്റ് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരി

  ന്യൂദല്‍ഹി: ചൈനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ച തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റിലായ രാജീവ് ശര്‍മ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരിയാണെന്ന റിപ്പോര്‍ട്ട്. ദ...

  ശോഭ സുരേന്ദ്രനെ ബിജെപി ഒഴിവാക്കിയോ? ഏഴുമാസമായി സമരമുഖങ്ങളിലെ പ്രധാന സാന്നിധ്യത്തെ പൊതുവേദിയില്‍ കാണാനില്ല

  തിരുവനന്തപുരം: ബിജെപിയുടെ സമരമുഖങ്ങളിലെ പ്രധാനസാന്നിധ്യമായ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടുനിന്നതായി അഭ്യൂഹം. ശോഭ സുരേന്ദ്രനെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തതാണെന്നും അഭ്യൂഹം പടരുന്നുണ്ട്. എന്നാല്‍ അഭ്യൂഹം...
  - Advertisement -

  More Articles Like This

  - Advertisement -