More

    ലോകത്ത് കോവിഡ് ബാധിതര്‍ 76 ലക്ഷത്തിലേക്ക്; മരണം 4.23 ലക്ഷം

    Latest News

    ആശങ്കയേറുന്നു; ഇന്ന് സംസ്ഥാനത്ത് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 234 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്....

    ഹോം നഴ്സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ചു; പ്രതി അറസ്റ്റില്‍

    കൊല്ലം: ഹോം നഴ്സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുലശേഖരപുരം ആദിനാട് പണിക്കരു വീട്ടിലെ സജി (28)നെയാണ് പൊലീസ്...

    യുവതി മുത്തച്ഛന്റെ പ്രായമുള്ള അയല്‍ക്കാരനൊപ്പം ഒളിച്ചോടി; മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

    അഹമ്മദാബാദ്:19കാരി മുത്തച്ഛന്റെ പ്രായമുള്ള അയല്‍ക്കാരനൊപ്പം ഒളിച്ചോടി, മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. പത്താന്‍ ജില്ലയിലെ സിദ്ധാപുര്‍ ഗ്രാമത്തിലാണ് സംഭവം. ഇക്കഴിഞ്ഞ ജൂണ്‍ മാസം...

    (www.big14news.com)ലോകത്ത് കോവിഡ് ബാധിതര്‍ 76 ലക്ഷത്തിലേക്ക്. വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്കു പ്രകാരം 7,588,705 പേരാണു രോഗബാധിതര്‍. മരണസംഖ്യ നാലര ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ലോകത്ത് 1.36 ലക്ഷം പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 4,947 പേര്‍ മരിച്ചു. ബ്രസീലില്‍ 1200 ലേറെ പേരും അമേരിക്കയില്‍ 900 ത്തോളം പേരും മരിച്ചു. ഇതോടെ ലോകമെമ്പാടും കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 4.23 ലക്ഷമായി ഉയര്‍ന്നു. റഷ്യയില്‍ രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ബ്രസീലില്‍ എട്ടു ലക്ഷത്തിലേറെയാണ് കൊവിഡ് ബാധിതര്‍.

    ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയില്‍ 20.89 ലക്ഷം പേര്‍ക്കാണ് രോഗമുള്ളത്. ഇതില്‍ 8.15 ലക്ഷം പേര്‍ രോഗവിമുക്തരായി. ആകെ 1.16 ലക്ഷം പേര്‍ മരിച്ചു. ബ്രസീലില്‍ 41,058 പേരാണ് മരിച്ചത്. റഷ്യയില്‍ 8,779 പേര്‍ക്ക് പുതിയതായി രോഗം കണ്ടെത്തി. ആകെ 6,532 പേരാണ് മരിച്ചത്. യുകെയില്‍ പുതിയതായി 1,266 പേരുള്‍പ്പടെ 2.91 ലക്ഷം പേര്‍ക്കാണ് രോഗം. 41,279 പേര്‍ മരിച്ചു.

    ആഫ്രിക്കയില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. പെറുവിലും ചിലിയിലും മെക്സിക്കോയിലും പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലായിരത്തിലേറെയാണ്. അമേരിക്കയില്‍ 23,000 ത്തിലധികം പേര്‍ക്കും ബ്രസീലില്‍ 30,000 ത്തിലേറെ പേര്‍ക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 75.83 ലക്ഷമായി. ഇതില്‍ 38.34 ലക്ഷം പേരുടെ രോഗം ഭേദമായി.

    ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഡല്‍ഹി, മുംബൈ, ചെന്നൈ നഗരങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. രാജ്യത്ത് 2.86 ലക്ഷം പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 1.41 ലക്ഷം പേരുടെ രോഗം ഭേദമായി. ആകെ 8102 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം 94,041 പേര്‍ക്കാണ് രോഗമുള്ളത്. 3438 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 32,810 പേര്‍ക്കും തമിഴ്നാട്ടില്‍ 36,841 പേര്‍ക്കും കൊവിഡ് പിടിപ്പെട്ടു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    സ്വർണ്ണക്കടത്ത് കേസ്; ഭീകരസംഘടനകളുമായി ബന്ധം; നിര്‍ണായക മൊഴി നല്‍കി ഭാര്യമാര്‍

    തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഭീകരസംഘടനകള്‍ക്കും ബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍. സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴികളില്‍...

    സ്വർണ്ണക്കടത്ത് കേസ്; ഭീകരസംഘടനകളുമായി ബന്ധം; നിര്‍ണായക മൊഴി നല്‍കി ഭാര്യമാര്‍

    തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഭീകരസംഘടനകള്‍ക്കും ബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍. സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴികളില്‍ നിന്നാണ് വിവരം ലഭിച്ചത്. സ്വപ്നയ്ക്കു പുറമേ...

    യുവതി മുത്തച്ഛന്റെ പ്രായമുള്ള അയല്‍ക്കാരനൊപ്പം ഒളിച്ചോടി; മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

    അഹമ്മദാബാദ്:19കാരി മുത്തച്ഛന്റെ പ്രായമുള്ള അയല്‍ക്കാരനൊപ്പം ഒളിച്ചോടി, മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. പത്താന്‍ ജില്ലയിലെ സിദ്ധാപുര്‍ ഗ്രാമത്തിലാണ് സംഭവം. ഇക്കഴിഞ്ഞ ജൂണ്‍ മാസം ആദ്യമാണ് 19കാരി വിവാഹിതനും കൊച്ചുമക്കളുമൊക്കെയുള്ള അയല്‍വാസിയായ...

    സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

    കൊച്ചി: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു. എറണാകുളം പുല്ലുവഴി സ്വദേശി ബാലകൃഷ്ണന്‍ നായര്‍ക്കാണ് കൊവിഡ് ബാധിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. 79 വയസായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍...

    കൊവിഡ്; യുഎഇയില്‍ ഇനി പതിനായിരത്തില്‍ താഴെ രോഗികള്‍ മാത്രം

    അബുദാബി: യുഎഇയില്‍ 70 ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തില്‍ താഴെയെത്തി. നിലവില്‍ 9751 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിനുമുമ്പ് ഏപ്രില്‍ 30നായിരുന്നു കൊവിഡ് രോഗികളുടെ...
    - Advertisement -

    More Articles Like This

    - Advertisement -