കൊവിഡ് വാക്സിന് മാര്‍ച്ചില്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്സിന് പരീക്ഷണം പ്രതീക്ഷിച്ചതിലും വേഗത്തില്‍ മുന്നോട്ടു പോകുന്നുണ്ടെന്ന് സെറം ഇന്‍സ്റ്റ്യൂട്ട് അധികൃതര്‍ പറഞ്ഞു. പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ വളരെ വേഗത്തില്‍ നടക്കുകയാണെങ്കിലും സര്‍ക്കാറിന്റെ അനുമതി ലഭിക്കാന്‍ കാലതാമസം എടുക്കും. ഡിസംബറില്‍ വാക്സിന് തയാറാക്കുമെങ്കിലും മാര്‍ച്ചില്‍ ഏകദേശം ഏഴു കോടി ഡോസ് ഉല്പാദിപ്പിച്ച വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സെറം ഇന്‍സ്റ്റ്യൂട്ട് വ്യക്തമാക്കി.