അമേരിക്കൻ ആസ്ഥാനമായ മരുന്ന് കമ്പനി ഫൈസർ വികസിപ്പിച്ച കോവിഡ് വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. വാക്സിന് അംഗീകാരം ലഭിക്കാൻ സമർപ്പിച്ചിരിക്കുകയാണെന്നും അംഗീകാരം കിട്ടുന്ന മുറക്ക് വിപണിയിൽ എത്തിക്കുമെന്നും കമ്പനി അധികൃതർ വിശദമാക്കി.ജർമൻ കമ്പനിയുമായി ചേർന്നാണ് ഫൈസർ വാക്സിൻ വികസിപ്പിച്ചത്. വ്യത്യസ്ത പ്രായക്കാരിൽ പരീക്ഷിച്ച മരുന്ന് ഫലപ്രദമാണെന്നും പാർശ്വ ഫലങ്ങൾ ഇല്ലാത്തതാണെന്നും കമ്പനി അധികൃതർ അവകാശപ്പെട്ടു.