തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശിയും 57 കാരനുമായ ദാമോദരനാണ് മരിച്ചത്. ഈ മാസം 12ആം തീയതി മുതല്‍ ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദേഹത്തിന്റെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട് സെക്രട്ടറിയേറ്റിലെ 143 പേര് രോഗബാധിതരാണ്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ക്വാറന്റീനില്‍ പോയേക്കും എന്നാണ് വിവരം.
covid, private secretary to Tamil Nadu Chief Minister, dies