കോവിഡ് 19: എമിറേറ്റ്സ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

0
163

ദുബയ്: കൊവിഡിനെത്തുടര്‍ന്ന് നിറുത്തിവച്ചിരുന്ന സര്‍വീസുകള്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. ഈ മാസം 6 മുതല്‍ ഭാഗികമായി സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചത്. ട്വിറ്റര് പേജിലൂടെയായിരുന്നു അറിയിപ്പ്. ആദ്യ ഘട്ടത്തില്‍ യു.എ.ഇയില്‍ നിന്ന് പുറത്തേക്കുള്ള യാത്രക്കാര്‍ക്ക് വേണ്ടിയായിരിക്കും സര്‍വീസുകള്‍. എയര്‍ കാര്‍ഗോയും ഈ വിമാനങ്ങളിലുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാക്കുമെന്ന് എമിറേറ്റ്സ് ഗ്രൂപ്പ് ചെയര്‍മാനും ദുബയ് സിവില്‍ ഏവിയേഷന്‍ അതോറിട്ടി പ്രസിഡണ്ട്മായ ശൈഖ് അഹമദ് ബിന്‍ സഈദ് അല്‍ മക്തൂം അറിയിച്ചു.

കേരളത്തിൽ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലേക്കാണ് പ്രത്യേക സർവീസുകൾ നടത്തുക. യുഎഇയിൽ കുടുങ്ങിയവർക്ക് അവരവരുടെ മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള അവസരമാണ് എമിറേറ്റ്സ് നൽകുന്നത്. ലോകത്തിലെ 14 നഗരങ്ങളിലെക്കാണ് എമിറേറ്റ്സ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചത്. കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമെ ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളുരു എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും സർവീസ് ഉണ്ട്.ആളുകളെ ഒഴിപ്പിക്കുന്നതിന് എമിറേറ്റ്സ് നേരത്തെ തന്നെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അനുമതി തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ത്യ പ്രത്യേക വിമാന സർവീസിന് അനുമതി നൽകിയത്. യു.എ.ഇ യിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് ഇത് വലിയ ആശ്വാസം പകരും.

യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷകൂടി ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും സര്‍വീസ് പൂര്‍ണ തോതില്‍ പുനരാരംഭിക്കുക. സുരക്ഷയ്ക്കാണ് എപ്പോഴും പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here