More

    ആശങ്കയൊഴിയാതെ കോവിഡ്; ലോകത്ത് 1.17 കോടി രോഗബാധിതര്‍; മരണം 5.40 ല​ക്ഷം ക​ട​ന്നു

    Latest News

    “കോവിഡ് രോഗമാണ്, കുറ്റകൃത്യമല്ല, കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കതിരെ വിടി ബൽറാം എംഎൽഎ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമർശനം

    കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ. കോവിഡ് രോഗമെന്നും കുറ്റകൃത്യമല്ലെന്നും ബൽറാം ഓർമപ്പെടുത്തി.തോന്നിയപോലെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ...

    മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ; തലസ്ഥാനത്ത് സ്വതന്ത്ര്യദിന പരേഡിൽ ദേശീയപതാക ഉയർത്തുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

    മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ തലസ്ഥാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്...

    ഇന്ത്യ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന് ചരിത്രകാരി റോമില ഥാപ്പർ

    ഇന്ത്യ ഹിന്ദു രാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചിത്രകാരി റോമില ഥാപ്പർ അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ ഓൺലൈൻ പ്രഭാഷണത്തിലാണ്...

    ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വ് തു​ട​രു​ന്നു. വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,40,660 ആ​യി. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,17,39,169 ആ​യി. 66,41,866 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും ഇ​ന്ത്യ​യി​ലു​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​ശ​ങ്ക ഉ​യ​ര്‍​ത്തി വ​ര്‍​ധി​ക്കു​ന്ന​ത്. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത് ബ്രസീലിലാണ്. 656 പേര്‍. രണ്ടാമത് ഇന്ത്യയിലാണ്, 474 പേര്‍. അമേരിക്കയില്‍ 351 പേരും മെക്‌സിക്കോയില്‍ 273 പേരും പെറുവില്‍ 183 പേരും ഇറാനില്‍ 160 പേരും റഷ്യയില്‍ 135 പേരുമാണ് ഇന്നലെ മരിച്ചത്. ചൈനയില്‍ ഇന്നലെയും മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

    അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 30 ല​ക്ഷം ക​ട​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 30,40,833 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്.രോ​ഗ​ത്തേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 1,32,979 ആ​യി. 13,24,947 പേ​ര്‍​ക്കാ​ണ് അ​മേ​രി​ക്ക​യി​ല്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ബ്രസീലില്‍ ഇന്നലെ 21,486 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ആകെ രോഗികള്‍ 16.26 ലക്ഷമായി. ഇതുവരെ 65,556 പേരാണ് ബ്രസീലില്‍ മരിച്ചത്.

    ഗള്‍ഫ് രാജ്യമായ സൗദിയില്‍ ഇന്നലെ 52 പേര്‍ മരിക്കുകയും 4,207 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആകെ 2.13 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സൗദിയില്‍ ഇതുവരെ 1,968 പേരാണ് മരിച്ചത്. ഖത്തറില്‍ ഇന്നലെ 546 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രോഗബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. ഇതുവരെ 133 പേരാണ് ഖത്തറില്‍ മരിച്ചത്. യുഎഇയില്‍ ഇതുവരെ 52,068 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 324 പേര്‍ മരിക്കുകയും ചെയ്തു.

    അതേസമയം ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം 6,97,413 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2,53,287 ആളുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,24,432 ആളുകള്‍ രോഗമുക്തരായി.കഴിഞ്ഞ 24 മണിക്കൂറിനിടെ 425 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 19,693 ആയി. രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിക്കുന്നതിന്റെ ശതമാനം 6.73 ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -