ലോകം ഭീതിയിൽ: കോവിഡ് ബാധിതരുടെ എണ്ണം 1,84 കോടി കടന്നു

0
67

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,84,42,382 ആയി. ഇതുവരെ കൊവിഡ് ബാധിച്ച്‌ 6,97,175 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 1,16,72,615 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 60,72,592 പേരാണ് ലോകത്തെ വിവിധ ഭാ​ഗങ്ങളില്‍ ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,07,446 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മാത്രം ഇതുവരെ 48,62,174 പേര്‍ക്ക് രോ​ഗബാധ സ്ഥിരീകരിച്ചു. ബ്ര​സീ​ല്‍ (27,51,665), ഇ​ന്ത്യ(18,55,331) എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. റ​ഷ്യ (8,56,264), ദ​ക്ഷി​ണാ​ഫ്രി​ക്ക (5,16,862), മെ​ക്സി​ക്കോ (4,43,813), പെ​റു (4,33,100), ചി​ലി (3,61,493), സ്പെ​യി​ന്‍ (3,44,134), കൊ​ളം​ബി​യ (3,27,850) എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം.

അമേരിക്കയില്‍ വൈറസ് ബാധമൂലം 158,929 പേര്‍ മരിച്ചപ്പോള്‍ ബ്രസീലില്‍ 94,702 ജീവന്‍ നഷ്ടപ്പെട്ടത്. ഇ​റാ​നി​ലും ബ്രി​ട്ട​നി​ലും മൂ​ന്ന് ല​ക്ഷ​ത്തി​ലേ​റ​പ്പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here