More

  കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമയപരിധി നീട്ടണം; പ്രവാസികള്‍ വിദേശത്ത് ശ്വാസം മുട്ടി മരിക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്; വിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി

  Latest News

  സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

  സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍....

  ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

  കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍...

  സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

  ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ...

  തിരുവനന്തപുരം: പ്രവാസി വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. പ്രവാസികളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നു. പ്രവാസികള്‍ വിദേശത്ത് ശ്വാസം മുട്ടി മരിക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് മൂന്നുദിവസമേ ആയുസ്സുള്ളൂ. മഹാഭൂരിപക്ഷം പേര്‍ക്കും പരിശോധന ചെലവ് താങ്ങാനാവില്ല. സര്‍ട്ടിഫിക്കറ്റ് സമയപരിധി മാറ്റണം. ഇല്ലെങ്കില്‍ പ്രവാസികള്‍ അന്യനാട്ടില്‍ മരിക്കുന്ന സ്ഥിതിയാകും. രോഗികളേയും രോഗലക്ഷണങ്ങളുള്ളവരേയും കൊണ്ടുവരണമെന്ന് പറയുന്നില്ല. എന്നാല്‍ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന് പറയുന്നത് പ്രായോഗികമല്ല. പല രാജ്യങ്ങളിലും പരിശോധന നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്. അതനുസരിച്ച്‌ മാത്രമേ പ്രവാസികള്‍ക്ക് പ്രവര്‍ത്തിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

  മനുഷ്യസാദ്ധ്യമല്ലാത്ത വ്യവസ്ഥകള്‍ വച്ച്‌ ആളുകളെ തടയുന്നത് മനുഷ്യത്വമല്ല. രോഗലക്ഷണങ്ങളില്ലാത്തവരെ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള സംവിധാനം മിക്കരാജ്യങ്ങളിലും ഇല്ല. ജാഗ്രതയോടെ പ്രവര്‍ത്തി​ച്ചാല്‍ കൊവി​ഡി​ല്ലാത്ത എത്രപേരെ വേണമെങ്കി​ലും നാട്ടി​ല്‍ എത്തി​ക്കാം. കൊവി​ഡി​ല്‍ രാഷ്ട്രീയം കലര്‍ത്തുന്നത് മുഖ്യമന്ത്രി​യാണ്. കൊവി​ഡ് പ്രതി​രോധ പ്രവര്‍ത്തനത്തി​ല്‍ പ്രതി​പക്ഷം പൂര്‍ണമായി​ സഹകരി​ച്ചു. മന്ത്രി​മാരടക്കം കൊവി​ഡ് മാര്‍ഗരേഖകള്‍ ലംഘി​ച്ച്‌ പരി​പാടികളില്‍ പങ്കെടുക്കുന്നു. പൊലീസ് സ്റ്റേഷന്‍ ആക്രമി​ച്ച്‌ പ്രതി​കളെ കൊണ്ടുപോയ സി​.പി​.എം നേതാക്കള്‍ക്കെതി​രെ നടപടി​യി​ല്ല”-ഉമ്മന്‍ ചാണ്ടി പറഞ്ഞു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  മകള്‍ കുറ്റക്കാരിയാണെങ്കില്‍ ശിക്ഷിക്കപ്പെടണം; സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ പ്രതികരണവുമായി സ്വപ്നയുടെ അമ്മ

  തിരുവനന്തപുരം : മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സ്വപ്നയുടെ അമ്മ പ്രഭ. കുറച്ചു നാളായി വീട്ടില്‍ വരാറില്ലെന്നും മകളെ നേരിട്ട് കണ്ടിട്ട് മാസങ്ങളായെന്നും സ്വപ്നയുടെ...

  യുവ ദമ്പതികൾ വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സൂചന

  ആലപ്പുഴ: ആലപ്പുഴ ചെന്നിത്തലയില്‍ യുവാവിനെയും യുവതിയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുരമ്ബാല സ്വദേശിയായ ജിതിന്‍ (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനിയായ ദേവിക (20) എന്നിവരാണ് മരിച്ചത്. ജിതിന്‍...

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് തുടര്‍ക്കഥയാകുന്നു; അരക്കോടിയുടെ സ്വ‌ര്‍ണവുമായി കാസർകോട് സ്വദേശികൾ പിടിയിൽ

  കോഴിക്കോട്: തിരുവനന്തപുരത്തിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളത്തിലും വന്‍ സ്വര്‍ണവേട്ട. രണ്ട് വിമാനങ്ങളിലായി എത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 1.100 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 50 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വര്‍ണം....

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് 24 കാരൻ

  കൊല്ലം: കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ മരിച്ച കൊല്ലം തേവലപ്പുറം സ്വദേശി മനോജിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മനോജ്. ഇയാള്‍ക്കൊപ്പം...

  ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും

  വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് പിന്നാലെ വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി...
  - Advertisement -

  More Articles Like This

  - Advertisement -