കോവിഡ് 19: ദിവസങ്ങളുടെ വ്യത്യാസത്തിൽ നഴ്‌സുമാരായ ഇരട്ട സഹോദരിമാർ മരണപ്പെട്ടു

0
140

കൊവിഡ് ബാധിച്ച് 37 വയസ്സുകാരികളായ ഇരട്ട സഹോദരിമാർ ദിവസങ്ങളുടെ വ്യത്യാസത്തിൽ മരണപ്പെട്ടു. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് സംഭവം. സതാംപ്ടർ ജനറൽ ആശുപത്രിയിൽ നഴ്‌സുമാരായിരുന്ന കാറ്റി ഡേവിഡ് ചൊവ്വാഴ്ചയും സഹോദരി എമ്മ വെള്ളിയാഴ്ചയുമാണ് മരിച്ചത്.

കൊറോണ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഇരുവരുടെയും ആരോഗ്യനില മോശമായി തുടരുകയായിരുന്നു. ചെറുപ്പം മുതലെ ആഗ്രഹിച്ച് തെരഞ്ഞെടുത്തതാണ് ഇരുവരും നഴ്‌സിംഗ് മേഖല. തങ്ങൾ പരിചരിച്ചിരുന്ന രോഗികൾക്ക് സാമ്പത്തിക സഹായമുൾപ്പെടെ ഇവർ നൽകിയിരുന്നതായി ഇവരുടെ സഹോദരി സോ ഡേവിസ് പറയുന്നു.

കാറ്റി സഹപ്രവർത്തകർക്ക് പ്രിയങ്കരിയായിരുന്നുവെന്ന് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ് മേധാവി പൗലാ ഹെഡ് പറഞ്ഞു. കാറ്റിയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ആശുപത്രി കവാടത്തിൽ ക്ലാപ് ഫോർ കാറ്റി എന്ന ചടങ്ങും സംഘടിപ്പിച്ചു. ഇതിന് പിന്നാലെ വെള്ളിയാഴ്ചയോടെ എമ്മയും മരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here