ആംബുലന്‍സ് ലഭിച്ചില്ല: കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത് ഉന്തുവണ്ടിയില്‍

0
107

ചെന്നൈ: ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത് ഉന്തുവണ്ടിയില്‍. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലാണ് സംഭവം. ഗൂഡല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് എണ്‍പതുകാരിയായ വൃദ്ധ മരിച്ചത്. മൃതദേഹം സംസ്‌കരിക്കാന്‍ ആംബുലന്‍സിനായി മകന്‍ മണിക്കൂറുകളോളം കാത്തു നിന്നിട്ടും വാഹനം വന്നില്ല. തുടര്‍ന്ന് മുന്‍സിപ്പാലിറ്റിയില്‍ മാലിന്യം കൊണ്ടുപോകുന്ന ഉന്തുവണ്ടിയില്‍ മൃതദേഹം കൊണ്ടുപോകുകയായിരുന്നു.

ജില്ലാ ഭരണകൂടത്തില്‍ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ആംബുലന്‍സ് വരാത്തതിനാലാണ് മൃതദേഹം വിട്ടുകൊടുത്തതെന്നും സംഭവത്തില്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here