More

  കൊവിഡ് സമൂഹവ്യാപന ഭീതി; തലസ്ഥാനത്ത് നടപടികള്‍ കര്‍ശനമാക്കുന്നു; പത്തുദിവസത്തേക്ക് കർശന നിയന്ത്രണം

  Latest News

  മിന്നലേറ്റ് 23 പേര്‍ മരിച്ചു

  പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും മരണം. ഭോജ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്.

  പബ്ജി കളിച്ച് ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന 16 ലക്ഷം രൂപ 17കാരന്‍ നഷ്ടപ്പെടുത്തി

  ചണ്ഡിഗഡ്: പബ്ജി ഗെയിം കളിച്ച് 17കാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം...

  മകന്‍ കൊറോണ ബാധിച്ച് മരിച്ചതില്‍ മാതാപിതാക്കള്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു

  ഭുവനേശ്വര്‍: കോവിഡ് ബാധിച്ച് മകന്‍ മരിച്ചതില്‍ മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ മനംനൊന്ത് ജീവനൊടുക്കി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ജില്ലയിലെ കബിസുര്യനഗര്‍ പോലീസ്...

  തിരുവനന്തപുരം: കൊവിഡ് സമൂഹവ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വ്യാപാരികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമായതായി മേയര്‍ ശ്രീകുമാര്‍ അറിയിച്ചു. പത്തുദിവസത്തേക്കാണ് കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നത്. നഗരത്തിലെയടക്കം ചന്തകളില്‍ കൂടുതല്‍ ആളുകളെത്തുന്നതിനാല്‍ പകുതി കടകള്‍ വീതം ഒന്നിടവിട്ട ദിവസങ്ങളിലാകും ഇനി പ്രവര്‍ത്തിക്കുക. ആള്‍ക്കൂട്ടമുണ്ടാകാതിരിക്കാൻ ചാലയും പാളയവും ഉൾപ്പെടെയുളള ചന്തകളില്‍ നിയന്ത്രണമേര്‍പ്പെടുത്തും. പഴം, പച്ചക്കറി കടകൾ ആഴ്ചയിലെ നാല് ദിവസങ്ങളില്‍ തുറക്കാം. തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണ് ഇത്തരം കടകള്‍ക്ക് തുറക്കാനുള്ള അനുമതിയുള്ളത്. മത്സ്യവില്‍പനക്കാർ 50 % മാത്രമേ പാടുള്ളു, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും തിരുവനന്തപുരം മേയര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

  തിങ്കള്‍, ചൊവ്വ, വെള്ളി, ശനി തുടങ്ങിയ ദിവസങ്ങളില്‍ തുറന്നുപ്രവര്‍ക്കാം. മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലും പ്രവര്‍ത്തിക്കും. ഹോം ഡെലിവറി ശക്തിപ്പെടുത്താന്‍ ഇവരോട് ആവശ്യപ്പെട്ടു. പലചരക്ക് കടകള്‍ക്കും ഇതര കടകള്‍ക്കും ഒന്നിടവിട്ട ദിവസങ്ങളിലും മാംസം വില്‍ക്കുന്ന കടകള്‍ രാവിലെ 11 മണിവരെയും പ്രവര്‍ത്തിക്കാം. കോഴി ഇറച്ചികടകള്‍ ഒന്നിടവിട്ട തീയതികളില്‍ തുറക്കും. മത്സ്യവില്‍പനയ്ക്ക് 50% ആളുകള്‍ക്ക് എത്താം. കോണ്‍ട്രാക്ടര്‍മാര്‍ ഇവര്‍ക്ക് ടോക്കണ്‍ നല്‍കണം. ആള്‍ക്കൂട്ടം മാര്‍ക്കറ്റില്‍ എത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുമെന്ന് മേയര്‍ പറഞ്ഞു. ഉറവിടം കണ്ടെത്താനാവാത്ത കൊവിഡ് രോഗികളുടെ എണ്ണം തിരുവനന്തപുരത്ത് വര്‍ധിച്ചതിനെത്തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. നാളെ മുതൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടികളുണ്ടാകുമെന്നും കോർപറേഷൻ മേയർ അറിയിച്ചു.

  സമരങ്ങളില്‍ 10ലധികം പേരെ അനുവദിക്കില്ല. കൊവിഡ് മാനദണ്ഡം അനുസരിച്ചില്ലെങ്കില്‍ കേസെടുക്കും. 20 പേര്‍ മാത്രമേ സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കാവൂ. ഓട്ടോറിക്ഷയിലും ടാക്‌സിയിലും കയറുന്ന ആളുകള്‍ വാഹനത്തിന്റെ നമ്ബറും ഡ്രൈവറുടെ പേരും മൊബൈല്‍ നമ്ബറും കുറിച്ചെടുക്കണം. ആശുപത്രികളില്‍ സന്ദര്‍ശകരെ നിരോധിക്കും. രോഗിയോടൊപ്പം ഒരു സഹായിയാവാം. കല്യാണത്തിന് 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കൂ. മന്ത്രിമാരും എം.എല്‍.എമാരും വിവാഹ, മരണാനന്തര ചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും യോഗത്തിനു ശേഷം നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  യുവതിക്കൊപ്പമുള്ള ലൈംഗിക വീഡിയോ പോണ്‍സൈറ്റില്‍ ഇട്ട കോളജ് പ്രൊഫസര്‍ അറസ്റ്റില്‍

  ആസാം: യുവതിക്കൊപ്പമുള്ള ലൈംഗിക വീഡിയോ പോണ്‍സൈറ്റില്‍ ഇട്ട കോളജ് പ്രൊഫസര്‍ പൊലീസ് അറസ്റ്റില്‍. അസമിലെ ദിബ്രുഗഡ് സര്‍വകലാശാലയിലെ ഗണിതവിഭാഗം അസി. പ്രൊഫ. ധ്രുവ്ജ്യോതി...

  ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്

  ചെന്നൈ : ചലചിത്ര താരങ്ങളായ ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്. ഇവര്‍ക്ക് മുന്തിയ പരിഗണന നല്‍കി തമിഴ്നാട് ബിജെപിയില്‍ വന്‍ അഴിച്ചുപണി നടത്തി. നടിമാരായ നമിതയെയും ഗൗതമിയെയും ബിജെപി സംസ്ഥാന...

  ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.11 കോടി കടന്നു; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5.30 ല​ക്ഷ​ത്തി​ലേ​ക്ക്

  ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.11 കോടി കടന്നു. അഞ്ചേകാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്. അ​തേ​സ​മ​യം, രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ര്‍​ധ​ന ആ​ശ​ങ്ക​ക​ള്‍​ക്കി​ട​യി​ലും ചി​ല​പ്ര​തീ​ക്ഷ​ക​ളും ന​ല്‍​കു​ന്നു​ണ്ട്. നി​ല​വി​ല്‍...

  വീണ്ടും ഇരുന്നുര്‍ കടന്ന് കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും,...

  കോവിഡിനെ പ്രതിരോധിക്കാനായി 2.89 ലക്ഷത്തിന്റെ സ്വര്‍ണ മാസ്​ക്​ ഉപയോഗിച്ച്‌​ പൂനൈ സ്വദേശി

  പൂണെ: കോവിഡിനെ പ്രതിരോധിക്കാനായി സ്വര്‍ണ മാസ്​ക്​ ഉപയോഗിച്ച്‌​ പൂനൈ സ്വദേശി. 2.89 ലക്ഷം രൂപ വില വരുന്ന ശുദ്ധമായ സ്വര്‍ണത്തില്‍ നിര്‍മ്മിച്ച മാസ്​കാണ്​ ചിന്‍ചവാദ്​ സ്വദേശിയായ ശങ്കര്‍ കുരാഡെ ഉപയോഗിക്കുന്നത്​....
  - Advertisement -

  More Articles Like This

  - Advertisement -