More

  ബസ്സിൽ കൊറോണ രോഗി; നിലവിളിച്ച് കണ്ടക്ടർ, ഇറങ്ങിയോടി യാത്രക്കാർ

  Latest News

  ദുബെയെ കൊന്നത് ബിജെപി നേതാക്കളുടെ ബന്ധം മൂടിവെക്കാനെന്ന് പ്രമുഖര്‍

  ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെയെ യു.പി പൊലീസ് കൊന്നത് ബി.ജെ.പി നേതാക്കളടക്കമുള്ളവരുടെ ബന്ധം മൂടിവെക്കാനാണെന്ന് ആരോപണം. 'സര്‍ക്കാര്‍ രഹസ്യങ്ങള്‍ സുരക്ഷിതമായെന്ന്' ദുബെയുടെ കൊലപാതകത്തിന്...

  കരിപ്പൂരില്‍ വീണ്ടും സ്വർണ്ണ വേട്ട; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ഒന്നര കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

  കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വര്‍ണ്ണമാണ് കസ്റ്റംസിന്റെ...

  സംസ്ഥാനത്ത് എടിഎം വഴിയും കോവിഡ് പടരുന്നു; രണ്ട് പേര്‍ക്ക് കൊവിഡ് പകര്‍ന്നത് എ ടി എം വഴി

  തിരുവനന്തപുരം: രോഗവ്യാപനം സംസ്ഥാനത്ത് കൂടുതല്‍ ശക്തിപ്പെടുന്നതിനിടെ കൊല്ലത്ത് രണ്ട് പേര്‍ക്ക് കൊവിഡ് പകര്‍ന്നത് എ ടി എമ്മില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. കൊല്ലം ജില്ലയിലെ...

  ബസ്സില്‍ കൊറോണ രോഗികളുണ്ടായതിനെ തുടർന്ന് നിലവിളിച്ച് കണ്ടക്ടര്‍. കണ്ടക്ടറുടെ നിലവിളി കേട്ടത്തോടെ യാത്രക്കാര്‍ ഇറങ്ങിയോടി. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം. 55കാരനും ഭാര്യയ്ക്കുമാണ് കൊറോണ രോഗമുണ്ടായിരുന്നത്. ഇത് ഇരുവരും അറിഞ്ഞിരുന്നില്ല. ഭര്‍ത്താവിന് ക്ഷയരോഗമുണ്ടായിരുന്നു. ആശുപത്രിയലായിരുന്ന ഇദ്ദേഹം ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ശനിയാഴ്ച കൊറോണ പരിശോധനയ്ക്ക് സ്രവം എടുത്തിരുന്നു.

  ഡിസ്ചാര്‍ജ് ചെയ്ത ദമ്പതികളോട് വീട്ടില്‍ ക്വാറന്റൈനില്‍ തുടരാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇരുവരും നെയ്‌വേലിയിലെ ബന്ധുവീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. വീട് പൂട്ടി ബസില്‍ പുറപ്പെടുകയും ചെയ്തു. ഈ വേളയിലാണ് വീട്ടില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തിയത്. രോഗം അറിഞ്ഞു വീട് പൂട്ടിക്കിടക്കുന്നത് കണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ദമ്പതികളെ ഫോണില്‍ ബന്ധപ്പെട്ടു. തങ്ങള്‍ ബസില്‍ യാത്രയിലാണെന്ന് മറുപടി നല്‍കി. നിങ്ങളുടെ കൊറോണ പരിശോധന ഫലം വന്നുവെന്നും പോസറ്റീവ് ആണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ശേഷം ഫോണ്‍ കണ്ടക്ടര്‍ക്ക് കൈമാറാനും നിര്‍ദേശിച്ചു. കാര്യങ്ങള്‍ അറിയാതെ കണ്ടക്ടര്‍ ഫോണ്‍ വാങ്ങി സംസാരിച്ചു. ദമ്പതികള്‍ക്ക് കൊറോണ രോഗമുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടക്ടറെ അറിയിച്ചതോടെ അദ്ദേഹം നിലവിളിക്കുകയായിരുന്നു. യാത്രക്കാര്‍ കാര്യം തിരക്കിയതോടെ യാത്രക്കാർക്കും വിവരം അറിഞ്ഞു. തുടർന്ന് പാതി വഴിയില്‍ ബസ് നിര്‍ത്തി യാത്രക്കാര്‍ ഓടിപ്പോയി. അപ്പോഴേക്കും ആരോഗ്യ പ്രവര്‍ത്തകരെത്തി ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റി. കൊറോണ രോഗികളില്‍ നിന്ന് ഫോണ്‍ വാങ്ങിയതിന്റെ ഭീതിയിലായിരുന്നു കണ്ടക്ടര്‍. ബസില്‍ യാത്ര തുടങ്ങും മുമ്പ് സീറ്റ് നിറയെ ആളുകളുണ്ടായിരുന്നു. പലരും ഇറങ്ങിപ്പോകുകയും ചെയ്തു. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിലായിരുന്നു യാത്ര. ബസ് ഡിപ്പോയിലേക്ക് മാറ്റി അണുനശീകരണം നടത്തി. ബസിലുണ്ടായിരുന്ന എല്ലാവരെയും ക്വാറന്റൈനിലാക്കി. നേരത്തെ ഇറങ്ങിപ്പോയവരെയും അവര്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെയും ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. ദമ്പതികള്‍ ഇപ്പോള്‍ രാജാ മുത്തയ്യ മെഡിക്കല്‍ കോളജിലാണ്.


  Corona patient on bus; The conductor screamed and the passengers descended

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരു കോടി 23 ലക്ഷം കടന്നു; മരണസംഖ്യ അഞ്ച് ലക്ഷത്തി അമ്ബതിനായിരം പിന്നിട്ടു

  ബൊളീവിയ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടി 24 ലക്ഷത്തിലേക്ക് എത്തി. കോവിഡിന്റെ വ്യാപനം തടയുക എന്നത് ഇനിയും സാധ്യമാക്കാനായിട്ടില്ല. 556000 പേര്‍...

  കരിപ്പൂരില്‍ വീണ്ടും സ്വർണ്ണ വേട്ട; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ഒന്നര കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

  കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നര കോടി രൂപ മൂല്യം വരുന്ന സ്വര്‍ണ്ണമാണ് കസ്റ്റംസിന്റെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. മലപ്പുറം തേഞ്ഞിപ്പാലം...

  കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു; പോലീസിന്റെ തോക്കുമായി രക്ഷപ്പെടാന്‍ ശ്രമിക്കവേ വെടിവെച്ചു വീഴ്ത്തിയതാണെന്ന് വിശദീകരണം

  കാണ്‍പൂര്‍: കൊടും കുറ്റവാളി വികാസ് ദുബെയെ പോലീസ് വെടിവെച്ചു കൊന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദുബെയെ വെടിവെച്ചുവെന്നാണ് പോലീസ് പറയുന്നത്. ദുബെയുമായി കാണ്‍പൂരിലേക്ക് പോകുകയായിരുന്ന പോലീസ് വാഹനം അപകടത്തില്‍പ്പെടുകയും മറിഞ്ഞ വാഹനത്തില്‍...

  സ്വര്‍ണ്ണക്കടത്ത്; കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍; സ്വര്‍ണം കടത്തുന്നവരില്‍ ഭീകര ബന്ധമുള്ളവരും ഉണ്ടെന്ന് റിപ്പോര്‍ട്ട്

  തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് ഏറ്റെടുത്തതായി എന്‍ഐഎ കോടതിയില്‍. സാമ്പത്തിക ഇടപാടുകളും ഒപ്പം തീവ്രവാദ ബന്ധവും പ്രത്യേകം അന്വേഷിക്കും. സ്വര്‍ണ്ണം ആര് കൊടുത്തയച്ചു , സ്വര്‍ണം എന്ത് ആവിശ്യത്തതിനായി ഉപയോഗിച്ച്‌ ,...

  ദുബെയെ കൊന്നത് ബിജെപി നേതാക്കളുടെ ബന്ധം മൂടിവെക്കാനെന്ന് പ്രമുഖര്‍

  ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെയെ യു.പി പൊലീസ് കൊന്നത് ബി.ജെ.പി നേതാക്കളടക്കമുള്ളവരുടെ ബന്ധം മൂടിവെക്കാനാണെന്ന് ആരോപണം. 'സര്‍ക്കാര്‍ രഹസ്യങ്ങള്‍ സുരക്ഷിതമായെന്ന്' ദുബെയുടെ കൊലപാതകത്തിന് പിന്നാലെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ്...
  - Advertisement -

  More Articles Like This

  - Advertisement -