ആറാമത്തെ വയസിൽ മൂക്കിനുള്ളിലകപ്പെട്ട നാണയം; നീക്കം ചെയ്തത് അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം

0
178

കുട്ടിയായിരിക്കുമ്പോൾ മൂക്കിനുള്ളിലേക്ക് കയറ്റിയ നാണയം അഞ്ച് അൻപതോളം വർഷങ്ങൾക്ക് ശേഷം നീക്കം ചെയ്തു. റഷ്യൻ സ്വദേശിയായ 59കാരന്‍റെ മൂക്കിൽ നിന്നാണ് ശസ്ത്രക്രിയയിലൂടെ നാണയം പുറത്തെടുത്തത്. റിപ്പോർട്ടുകൾ അനുസരിച്ച് ഇയാൾക്ക് ആറുവയസുള്ളപ്പോഴാണ് ഈ നാണയം മൂക്കിനുള്ളിലകപ്പെട്ടത്. അമ്മ കർക്കശക്കാരിയായിരുന്നതിനാൽ പേടിച്ച് അന്ന് ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെടാതിരുന്നതിനാൽ പതിയെ സംഭവം മറക്കുകയും ചെയ്തു.

വർഷങ്ങളോളം നാണയം മൂക്കിലിരുന്നിട്ടും ഇയാൾക്ക് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാൽ ഈയടുത്ത് വലതുവശത്തെ മൂക്കിലൂടെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങി. തുടർന്നാണ് ഡോക്ടറെ സമീപിക്കുന്നത്. സ്കാനിംഗിൽ മൂക്കിനുള്ളിൽ നാണയം കണ്ടെത്തി. അപ്പോഴാണ് കുട്ടിക്കാലത്ത് അകത്തേക്ക് കയറ്റിയ മെറ്റൽ വസ്തു ഇത്രയും കാലം തന്‍റെ മൂക്കിലുണ്ടായിരുന്നുവെന്ന യാഥാർഥ്യം മധ്യവയസ്കനും തിരിച്ചറിഞ്ഞത്.

സോവിയറ്റ് കാലഘട്ടത്തിലുള്ള ഇപ്പോൾ പ്രചാരത്തില്‍ ഇല്ലാത്ത ഒരു നാണയമാണ് ഇയാളുടെ മൂക്കിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here