മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ; തലസ്ഥാനത്ത് സ്വതന്ത്ര്യദിന പരേഡിൽ ദേശീയപതാക ഉയർത്തുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

0
49

മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ തലസ്ഥാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് പകരം ചുമതല നൽകി. ഇക്കഴിഞ്ഞ വാരം കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയതിന് പിറ്റേ ദിവസം മുഖ്യമന്ത്രി പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ഇതിൽ മലപ്പുറം കളക്റ്റർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു, തുടർന്ന് സമ്പർക്ക പട്ടികയിൽ വന്നതിനെ തുടർന്നാണ് മുഖ്യമന്ത്രി നിരീക്ഷണത്തിൽ പ്രവേശിച്ചത്. മുഖ്യമന്ത്രിയെ അനുഗമിച്ച റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ, ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ, എസി മൊയ്‌ദീൻ തുടങ്ങിയവരും സ്വയം നിരീക്ഷണത്തിലാണ്.

കരിപ്പൂരിൽ രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകിയ ജില്ലാ കളക്ടർ, സബ് കളക്ടർ, പൊലീസ് സൂപ്രണ്ട് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here