More

  രാഷ്ട്രപതി മുതല്‍ പ്രധാനമന്ത്രിയുടെ കുടുംബാങ്ങള്‍ വരെ… 10,000 ഇന്ത്യക്കാരെ ചൈന രഹസ്യമായി നിരീക്ഷിക്കുന്നു, റിപ്പോര്‍ട്ട് പുറത്ത് വിട്ട് പ്രമുഖ മാധ്യമം

  Latest News

  രാജ്യസഭയിൽ കാർഷിക ബിൽ പാസാക്കിയത് കയ്യൂക്കിന്റെ ബലത്തിൽ; വോട്ടിനിടണമെന്ന അംഗങ്ങളുടെ ആവശ്യം ഡെപ്യുട്ടി ചെയർമാൻ അവഗണിച്ചു; സഭാ ചട്ടം മറികടന്നതിന് ഡെപ്യുട്ടി ചെയർമാനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

  രാജ്യസഭയിലെ പ്രതിപക്ഷ ബഹളത്തിന് നടുവിൽ വിവാദമായ കർഷക ബിൽ സർക്കാർ പാസാക്കി, ബില്ല് വോട്ടിനിടണമെന്ന അംഗങ്ങളുടെ ആവശ്യം ഡെപ്യുട്ടി ചെയർമാൻ ചെവികൊണ്ടില്ല, തുടർന്ന്...

  ഡൽഹിയെ എറിഞ്ഞുടച്ച് പഞ്ചാബി പട; 4 ഓവറിൽ 3 വിക്കറ്റ് നഷ്ടം, ആകെ റൺസ് 13

  ഡൽഹി ക്യാപിറ്റൽസിനെ എറിഞ്ഞുടച്ച് പഞ്ചാബ് പട, നാല് ഓവർ പൂർത്തിയായപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വെറും പതിമൂന്ന് റൺസ് മാത്രമാണ് ഡൽഹി നേടാനായത്....

  രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിൽ ആറ് കേന്ദ്രമന്ത്രിമാരുടെ അസാധാരണ പത്രസമ്മേളനം

  കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്, പ്രകാശ് ജാവ്‌ദേക്കർ, പ്രഹ്ലാദ് ജോഷി, പിയൂഷ് ഗോയൽ, തവാർ ചന്ദ് ഗെഹ്‌ലോട്ട്, മുക്താർ അബ്ബാസ് നഖ്‌വി എന്നിവരാണ് പത്ര...

  ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കേന്ദ്രമന്ത്രിമാര്‍, ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, വ്യവസായികള്‍ തുടങ്ങിയ 10,000 ഇന്ത്യക്കാരെ ചൈന രഹസ്യമായി നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാരുമായി അടുപ്പമുള്ള കമ്പനിയാണ് പ്രധാനമായും സാമൂഹിക മാധ്യമങ്ങള്‍ വഴി ഇവരെ നിരീക്ഷിക്കുന്നതെന്നതാണ് ഒരു ദേശീയ മാധ്യമത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനീസ് സര്‍ക്കാരും രഹസ്യാന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്.

  ഈ കമ്പനികളുടെ ബിഗ്‌ഡേറ്റ പരിശോധിച്ചതിലൂടെയാണ് ഇന്ത്യന്‍ നിരീക്ഷണം പുറത്ത് വന്നത്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, മുഖ്യമന്ത്രിമാരായ മമതാബാനര്‍ജി, ഉദ്ദവ് താക്കറെ, അശോക് ഗെഹ്ലോട്ട്, നവീന്‍ പട്ട്‌നായിക്, അമരീന്ദര്‍ സിംഗ്, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ്‌സിംഗ്, നിര്‍മ്മല സീതാരാമന്‍, സ്മൃതി ഇറാനി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മറ്റ് ജസ്റ്റിസുമാര്‍, രത്തന്‍ ടാറ്റയടക്കമുള്ള ചില വ്യവസായികളടക്കം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ ഇ-മെയിലുകളിലേക്ക് നുഴഞ്ഞ് കയറിയാണോ നീരീക്ഷണം എന്നതില്‍ വ്യക്തതയില്ല.

  അതിര്‍ത്തി തര്‍ക്കവും സംഘര്‍ഷ സാധ്യതയും നിലനില്‍ക്കെ പ്രധാനമന്ത്രി, സംയുക്ത സൈനിക മേധാവി, രാഷ്ട്രപതി എന്നിവരടക്കം നിരീക്ഷണത്തിലെന്നത് വലിയ പ്രാധാന്യമുള്ളതാണ്. സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമയത്ത് രാജ്യസുരക്ഷയിലെ കൈകടത്തല്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വരുമ്പോഴും ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വിഷയം ചര്‍ച്ചയായേക്കും.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ശോഭ സുരേന്ദ്രനെ ബിജെപി ഒഴിവാക്കിയോ? ഏഴുമാസമായി സമരമുഖങ്ങളിലെ പ്രധാന സാന്നിധ്യത്തെ പൊതുവേദിയില്‍ കാണാനില്ല

  തിരുവനന്തപുരം: ബിജെപിയുടെ സമരമുഖങ്ങളിലെ പ്രധാനസാന്നിധ്യമായ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടുനിന്നതായി അഭ്യൂഹം. ശോഭ സുരേന്ദ്രനെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം...

  ചൈനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തിയ ജേണലിസ്റ്റ് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരി

  ന്യൂദല്‍ഹി: ചൈനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ച തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റിലായ രാജീവ് ശര്‍മ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരിയാണെന്ന റിപ്പോര്‍ട്ട്. ദ...

  രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിൽ ആറ് കേന്ദ്രമന്ത്രിമാരുടെ അസാധാരണ പത്രസമ്മേളനം

  കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്, പ്രകാശ് ജാവ്‌ദേക്കർ, പ്രഹ്ലാദ് ജോഷി, പിയൂഷ് ഗോയൽ, തവാർ ചന്ദ് ഗെഹ്‌ലോട്ട്, മുക്താർ അബ്ബാസ് നഖ്‌വി എന്നിവരാണ് പത്ര സമ്മേളനം നടത്തുന്നത്. ഇന്ന് രാജ്യസഭയിൽ പാസാക്കിയ...

  കേരളത്തില്‍ ശക്തമായ മഴ, അണക്കെട്ടുകള്‍ നിറയുന്നു; ആശങ്ക

  സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ. കാലസാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം...

  ഈ മാസം 12 ന് ബിജെപിയും സിപിഎമ്മും കൊച്ചി ഹയാത്ത് ഹോട്ടലിൽ വെച്ച് എന്താണ് ചർച്ച നടത്തിയത്; രണ്ടു മണി മുതൽ അഞ്ചു മണി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ വ്യക്തമാവും:...

  ഈ മാസം 12 ന് ബിജെപിയും സിപിഎമ്മും കൊച്ചി ഹയാത്ത് ഹോട്ടലിൽ വെച്ച് നടത്തിയ ചർച്ച എന്താണെന്ന ചോദ്യവുമായി മുസ്ലീം ലീഗ് കാസർകോട് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി....
  - Advertisement -

  More Articles Like This

  - Advertisement -