പോലീസ് കോവിഡ് രോഗികളുടെ വിവരം ശേഖരിക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനം മുഖ്യമന്ത്രി നിയമം വായിച്ച് മനസിലാക്കണം;ചെന്നിത്തല

0
56

തിരുവനന്തപുരം:കോവിഡ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ പോലീസ് ശേഖരിക്കുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. കോള്‍ ഡീറ്റൈല്‍ റിക്കാര്‍ഡ് (സിഡിആര്‍) ശേഖരണം എന്തിന് വേണ്ടിയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പോലീസിന് സിഡിആര്‍ ശേഖരിക്കാനുള്ള അവകാശമില്ല. എന്ത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിവരശേഖരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഭരണഘടനയുടെ 21-ാം അനുഛേദത്തിന്റെ നഗ്‌നമായ ലംഘനമാണിതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

രോഗി ഒരു കുറ്റവാളിയല്ല ഗുരുതര മനുഷ്യാവകാശ ലംഘനമാണ് പോലീസ് നടത്തുന്നത്.ടെലഗ്രാഫ് ആക്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പരിശോധിക്കണം മുഖ്യമന്ത്രി നിയമം വായിച്ച് മനസിലാക്കണം.പൗരന്റെ അടിസ്ഥാന അവകാശങ്ങളുടെ മേലുള്ള കൈകടത്തലാണിതെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here