സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ കേരളാ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

0
175

കോഴിക്കോട്: ചാനലിലൂടെ വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന എ ഐ വൈ എഫ് സംസ്ഥാന ജോ. സെക്രട്ടറിയുടെ പരാതിയില്‍ സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ കേരളാ പൊലീസിന്റെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.മാര്‍ച്ച്‌ 11 ന് സുധീര്‍ ചൗധരി സീ ടിവി ന്യൂസില്‍ അവതരിപ്പിച്ച ഡി എന്‍ എ എന്ന പരിപാടി ഒരു മത വിഭാഗത്തെ പരസ്യമായി അവഹേളിക്കുന്നതും, അതുവഴി മതസ്പര്‍ദ്ദ വളര്‍ത്തുന്നതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമെന്നാണ് മാര്‍ച്ച്‌ 17 ന് നല്‍കിയ പരാതിയില്‍ പറയുന്നത്.

ചാനല്‍ സംപ്രേക്ഷണം ചെയ്ത പരിപാടി ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങള്‍ക്കും ഒരു പ്രത്യേക മതവിഭാഗത്തിനും എതിരാണെന്ന് ഗവാസ് പരാതിയില്‍ ആരോപിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന നേതൃത്വവുമായി ആലോചിച്ച ശേഷമാണ് മാര്‍ച്ച്‌ 17 ന് പരാതി നല്‍കിയത്. ഡിജി.പി ലോകനാഥ് ബെഹെറയ്ക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പുകള്‍ കോഴിക്കോട് പോലീസ് കമ്മീഷണര്‍ക്കും ആഭ്യന്തരമന്ത്രിക്കും അയച്ചതായും ഗവാസ് പറഞ്ഞു.

‘ജിഹാദ് ഫ്ലോ ചാര്‍ട്ട്’ വഴി രാജ്യത്തെ ചൗധരി മുസ്‌ലിംകളെ ലക്ഷ്യമിട്ടതായി പരാതിയില്‍ ഗാവാസ് ആരോപിച്ചു. മതപരമായ പിരിമുറുക്കങ്ങള്‍ സൃഷ്ടിക്കുന്നതിനും വിവിധ സമുദായങ്ങള്‍ക്കിടയില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നതിനും ഇതിലൂടെ ചൗധരി ശ്രമിച്ചുവെന്നും ഗവാസ് പരാതിയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here